ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംസാരിച്ച പാകിസ്താന്‍ മന്ത്രി ഫവദ് ഹുസൈനെതിരെ രൂക്ഷ വിമര്‍ശനവുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇന്ത്യയിലെ ജനങ്ങള്‍ മോദിയുടെ ഭ്രാന്തിനെ പരാജയപ്പെടുത്തണമെന്ന പാക് മന്ത്രിയുടെ ട്വീറ്റിനെതിരെയാണ് കെജ് രിവാള്‍ രംഗത്തു വന്നത്.
നരേന്ദ്ര മോദി എന്റെയും പ്രധാനമന്ത്രിയാണെന്നും ഇത് രാജ്യത്തിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നുമാണ് കെജ്‌രിവാള്‍ പറഞ്ഞത്.
‘നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. എന്റെ കൂടി പ്രധാനമന്ത്രിയാണ്. ദല്‍ഹി തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണ്. തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരുടെ ഇടപെടലുകള്‍ ഞങ്ങള്‍ക്ക് ആവശ്യമില്ല,’ കെജ്‌രിവാള്‍ പറഞ്ഞു.
നിങ്ങള്‍ എത്ര ശ്രമിച്ചാലും ഞങ്ങളുടെ രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനാവില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.
കശ്മീര്‍ വിഷയത്തിലും പൗരത്വ നിയമത്തിലും തകരുന്ന സാമ്പത്തിക അവസ്ഥയിലും അകത്തു നിന്നും പുറത്തുനിന്നും പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങിയ മോദിയ്ക്ക് നിലതെറ്റിയിരിക്കുകയാണെന്നും പാക് മന്ത്രി പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു സായുധ കലാപമുണ്ടായാല്‍ പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്ക് പത്തു ദിവസത്തിലധികം വേണ്ടെന്ന പ്രധാന മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് പാക് മന്ത്രി വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്.