ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അനാവശ്യമായി എല്ലാ കാര്യങ്ങളിലും ഇടപെടുകയാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും എല്ലാ കാര്യങ്ങളിലും ഇടപെടുകയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം സമ്പ്രദായത്തില്‍ കേന്ദ്രവും സുപ്രീംകോടതിയും തമ്മില്‍ നടക്കുന്ന പ്രശ്‌നങ്ങളെ ഉദ്ധരിച്ചുക്കൊണ്ടാണ് കെജരിവാള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിമര്‍ശനം നടത്തിയത്.
केंद्र सरकार सबसे लड़ती क्यों है? जजों से, SC से, राज्य सरकारों से, किसानों से, व्यापारियों से?
सबसे लड़ने से देश की तरक़्क़ी नहीं होगी। आप अपना काम करो, दूसरों को अपना काम करने दो। सबके काम में दखल मत दो। https://t.co/VEqECbu2Si
— Arvind Kejriwal (@ArvindKejriwal) February 4, 2023
കേന്ദ്രത്തിന് കേന്ദ്രത്തിന്റെ പണി നോക്കിയാല്‍ പോരെ, എന്തിനാണ് എല്ലാ കാര്യത്തിലും ഇടപെടുന്നതെന്ന് കെജ്‌രിവാള്‍ ചോദിച്ചു. ജഡ്ജിമാര്‍, സുപ്രീംകോടതി, സംസ്ഥാനങ്ങള്‍, കര്‍ഷകര്‍, വ്യാപാരികള്‍ എന്നിങ്ങനെ എല്ലാവരുടെയും കാര്യത്തില്‍ ഇടപെട്ട് പ്രശ്‌നം സൃഷ്ടിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാതെ നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്നും കേന്ദ്രത്തെ വിമര്‍ശിച്ചുക്കൊണ്ട് അദ്ദേഹം പറഞ്ഞു.