ന്യൂദല്‍ഹി: ദല്‍ഹി പൊതുമരാമത്ത് വകുപ്പു മന്ത്രി സത്യേന്ദ്ര ജയിനിന്റെ വസതിയില്‍ സി.ബി.ഐ. റെയ്ഡ്. പി.ഡബ്ല്യു.ഡിയുടെ വിവിധ പദ്ധതികളിലേക്കായി 24 അംഗ ആര്‍ക്കിടക്ട് സംഘത്തെ നിയമിച്ചതില്‍ ക്രമക്കേടുകളുണ്ടോ എന്ന് പരിശോധിക്കാനായാണ് ഇന്നു രാവിലെ കേന്ദ്ര സംഘം റെയ്ഡ് നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. വിഷയത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി മന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടേയും ചില സ്വകാര്യ വ്യക്തികളുടേയും വസതികളടക്കം അഞ്ചിടങ്ങളില്‍ക്കൂടി റെയ്ഡ് നടക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൊഹല്ല ക്ലിനിക്കുള്‍പ്പടെയുള്ള പി.ഡബ്ല്യു.ഡിയുടെ പദ്ധതികളിലേക്ക് നടന്ന 24 നിയമനങ്ങളുടെ കരാര്‍ രേഖകള്‍ സുതാര്യമല്ലെന്നാണ് സി.ബി.ഐയുടെ വാദം.
ALSO READ: പൊലീസിന്റെ വീഴ്ചകള്‍ ആഭ്യന്തരവകുപ്പ് ശ്രദ്ധിക്കണം: വി.എസ് അച്യുതാനന്ദന്‍
റെയ്ഡ് നടക്കുന്ന വിവരം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ജെയിന്‍ പുറത്തുവിട്ടതോടെ മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി.
What does PM Modi want? https://t.co/3vN1MVxPqk
— Arvind Kejriwal (@ArvindKejriwal) May 30, 2018
“എന്താണ് മോദിയ്ക്ക് വേണ്ടത്?”എന്നായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം. സത്യേന്ദ്ര ജെയിനിനെതിരെ ഇതിനു മുമ്പും സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ജെയിനിന്റെ മകളായ സൗമ്യ ജെയിനിനെ ദല്‍ഹി സര്‍ക്കാരിന്റെ മൊഹല്ല ക്ലിനിക്ക് പ്രൊജക്ടിന്റെ ഉപദേഷ്ടാവായി നിയമിച്ചതുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണം സി.ബി.ഐ തെളിവില്ലെന്നുകണ്ട് അവസാനിപ്പിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് റെയ്ഡ് നടന്നിരിക്കുന്നത്.
WATCH THIS VIDEO: