| Monday, 30th July 2018, 9:45 am

സി.സി.ടി.വി സ്ഥാപിക്കാന്‍ മുന്‍കൂര്‍ അനുവാദം വേണമെന്ന് ഗവര്‍ണര്‍; ഉത്തരവ് പരസ്യമായി കീറിക്കളഞ്ഞ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംസ്ഥാനത്ത് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ പൊലീസിന്റെ അനുവാദം വേണമെന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഉത്തരവ് പരസ്യമായി കീറിക്കളഞ്ഞ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഗവര്‍ണറുടെ തീരുമാനം സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

” നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ അതിഭീകരമായി ആക്രമണത്തിന് വിധേയരാകുന്നുണ്ട്. അവര്‍ സി.സി.ടി.വി എല്ലായിടത്തും വേണമെന്നാണ് ആവശ്യപ്പെടുന്നത്.”

കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍ക്കാര്‍ നഗരപ്രദേശങ്ങളിലെല്ലാം സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഗവര്‍ണറും ബി.ജെ.പി നേതാക്കളും ഇതിന് തടയിടുകയാണ്.

പ്രസംഗത്തിനിടയില്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ടിലെ പ്രധാനഭാഗങ്ങള്‍ കെജ്‌രിവാള്‍ വായിച്ചു. ” നിങ്ങള്‍ സി.സി.ടി.വി സ്ഥാപിക്കാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടെങ്കില്‍ ആദ്യം പൊലീസില്‍ വിവരമറിയിക്കണം. അവര്‍ വന്ന് സി.സി.ടി.വി ആവശ്യമാണെന്ന് ഉറപ്പുവരുത്തിയതിനുശേഷമെ നിങ്ങള്‍ക്ക് ഇവ സ്ഥാപിക്കാന്‍ കഴിയൂ.”

ALSO READ: ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ മോദിസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു; രാജ്യത്തെ രക്ഷിച്ചേ മതിയാകൂവെന്ന് സീതാറാം യെച്ചൂരി

ജനാധിപത്യത്തില്‍ ജനങ്ങളുടെ ഭരണമാണ് വേണ്ടതെന്നും പൊലീസ് ഭരണമല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളത് സി.സി.ടി.വി സ്ഥാപിക്കുന്നതില്‍ നിയന്ത്രണം വേണമെന്ന് കരുതുന്നുണ്ടോ എന്നാണ്? നിങ്ങളുടെ ഉത്തരം വേണ്ട എന്നായതിനാല്‍ ഈ ഉത്തരവ് ഞാന്‍ കീറിക്കളയുകയാണ്.”

സി.സി.ടി.വി സ്ഥാപിക്കാന്‍ നിയന്ത്രണമോ മുന്‍കൂര്‍ അനുവാദമോ ആവശ്യമില്ലെന്ന ഉത്തരവില്‍ തിങ്കളാഴ്ച ഒപ്പുവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വിഷയത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും കരട് രൂപം നല്‍കുക മാത്രമെ ചെയ്തിട്ടൊള്ളൂവെന്നും ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more