| Wednesday, 10th March 2021, 5:13 pm

അയോധ്യയില്‍ രാമക്ഷേത്രം പൂര്‍ത്തിയായാല്‍ ദല്‍ഹിയിലെ വൃദ്ധരെ ദര്‍ശനത്തിന് കൊണ്ടുപോകും; അരവിന്ദ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ദല്‍ഹിയിലെ വൃദ്ധജനങ്ങള്‍ക്ക് ക്ഷേത്രദര്‍ശനത്തിനുള്ള സൗകര്യമൊരുക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദല്‍ഹി നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു കെജ്‌രിവാളിന്റെ പ്രസ്താവന.

താനൊരു ഹനുമാന്‍ ഭക്തനാണെന്നും രാമരാജ്യ തത്വങ്ങള്‍ താന്‍ പിന്തുടരുന്നുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.

‘താനൊരു ഹനുമാന്‍ ഭക്തനാണ്. ശ്രീരാമ ഭക്തനായിരുന്നു ഹനുമാന്‍. അതുകൊണ്ട് തന്നെ ഞാന്‍ രണ്ടു പേരെയും ആരാധിക്കുന്നു. അയോധ്യയുടെ രാജാവായിരുന്നു ശ്രീരാമന്‍. അദ്ദേഹത്തിന്റെ ഭരണകാലത്ത് സദ്ഭരണം മാത്രമായിരുന്നു. യാതൊരു അനിഷ്ട സംഭവങ്ങളും രാമരാജ്യത്തില്‍ സംഭവിച്ചിട്ടില്ല. അതുകൊണ്ടാണ് രാമരാജ്യമെന്ന ആശയത്തിന് സ്വീകാര്യത ലഭിക്കുന്നത്,’ കെജ്‌രിവാള്‍ പറഞ്ഞു.

രാമരാജ്യത്തില്‍ പിന്തുടര്‍ന്നിരുന്ന പത്ത് തത്വങ്ങളാണെന്നും അവ ദല്‍ഹിയില്‍ തങ്ങള്‍ പിന്തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം, വിദ്യാഭ്യാസം,ആരോഗ്യസംരക്ഷണം, വൈദ്യുതി, ജലവിതരണം, തൊഴില്‍, സ്ത്രീസുരക്ഷ എന്നീ മേഖലകളില്‍ മികച്ച രീതിയിലാണ് ദല്‍ഹി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Aravind Kejrival says  will take the city’s elderly folks for ‘darshan’ of the temple.

We use cookies to give you the best possible experience. Learn more