| Saturday, 4th January 2020, 10:12 pm

പൗരത്വ നിയമപ്രകാരം പാകിസ്താന്‍ ഹിന്ദു ചാരന്മാരെ അയച്ചേക്കും; അരവിന്ദ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുതിയ പൗരത്വ ഭേദഗതി നിയമപ്രകാരം പാകിസ്താന്‍ ഇന്ത്യയിലേക്ക് ഹിന്ദു ചാരന്മാരെ അയക്കില്ലെന്ന് പറയാന്‍ ഒരുറപ്പുമില്ലെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഫിഫ്ത് ടൗണ്‍ ഹാളില്‍ സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ നിയമം ഒരേ പോലെ ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും ബാധിക്കും. കേന്ദ്രം ആദ്യം ഇവിടുത്തെ പൗരന്മാരുടെ കാര്യമാണ് നോക്കേണ്ടത് എന്നിട്ടാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുടേത്. പാകിസ്താന്‍ ഇന്ത്യയിലേക്ക് ഹിന്ദു ചാരന്മാരെ അയക്കില്ലെന്ന് പറയാന്‍ എന്ത് ഉറപ്പാണുള്ളതെന്ന് പോലുള്ള നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പലരുടെയും തെറ്റായ ധാരണ പൗരത്വ നിയമം മുസ്‌ലിങ്ങളെ മാത്രമേ ബാധിക്കൂ എന്നാണ്. രേഖകള്‍ കാണിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഹിന്ദുക്കളെയും അത് ബാധിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more