ബംഗളുരു: ആര്‍.കെ നാരായണന്റെ മാല്‍ഗുഡി ഡേയ്‌സ് എന്ന കഥയിലെ സാങ്കല്‍പിക റെയില്‍വേ സറ്റേഷനിലേക്ക് നമുക്കിനി താമസിയാതെ യാത്ര ചെയ്യാം. കര്‍ണാടകയിലെ ശിവമോഗയിലെ അരസലു സ്റ്റേഷന്റെ പേര് മാല്‍ഗുഡി റെയില്‍വേ സ്‌റ്റേഷന്‍ എന്നാക്കി മാറ്റാന്‍ ഇന്ത്യന്‍ റെയില്‍ വേ തീരുമാനിച്ചതായി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
നാരായണിന്റെ പുസ്തകം ദൂരദര്‍ശനില്‍ സീരിയലായി അവതരിച്ചപ്പോള്‍ മാല്‍ഗുഡി സ്റ്റേഷനിലെ രംഗങ്ങള്‍ അരസലു സ്റ്റേഷനില്‍ വെച്ചായിരുന്നു ചിത്രീകരിച്ചത്. മാല്‍ഗുഡി ഡെയ്‌സിന്റെ സംവിധായകന്‍ ശങ്കര്‍ നാഗിനോടുള്ള ആദരവായിട്ടാണ് സ്റ്റേഷന്റെ പേരു മാറ്റാന്‍ തീരുമാനിച്ചത്.
Also Read എന്നെങ്കിലും കുമ്പളങ്ങി നൈറ്റ്‌സ് പോലൊരു സിനിമ ചെയ്യണം: കാര്‍ത്തി
പേരു മാറ്റാനുള്ള തീരുമാനം ശിവമോഗ എം.പി ബി.വൈ രാഗവേന്ദ്ര സ്ഥിരീകരിച്ചിട്ടുണ്ട്. സ്റ്റേഷന്റെ പേര് മാല്‍ഗുഡി എന്നാക്കണമെന്ന് ആളുകളില്‍ നിന്ന് കാലങ്ങളായി ആവശ്യം ഉയരുന്നതായി രാഗവേന്ദ്ര ചൂണ്ടിക്കാട്ടിയിരുന്നു.
കാലങ്ങളുടെ പഴക്കമുള്ള അരസലു സ്റ്റേഷന്‍ ഇന്ന് ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇത് റെയില്‍വേ മ്യൂസിയമാക്കി മാറ്റാനും ഇന്ത്യന്‍ റെയിവേയ്ക്ക് പദ്ധതിയുണ്ട്. സ്റ്റേഷന്‍ നവീകരിക്കുന്നതിനായി 1.3 കോടി രൂപയും റെയില്‍വേ അനുവദിച്ചിട്ടുണ്ട്.