ആറന്മുള: ആറന്‍മുള വിമാനത്താവള പദ്ധതിക്കായുള്ള പരിസ്ഥിതി പഠനത്തിന് കെ.ജി.എസ് ഗ്രൂപ്പിന് വീണ്ടും കേന്ദ്രസര്‍ക്കാര്‍ അനുമതി. കേന്ദ്ര വനം പരിസ്ഥി മന്ത്രാലയമാണ് അനുമതി നല്‍കിയത്.
പദ്ധതി സംബന്ധിച്ച് പഠനം നടത്തുന്നതിനായി കഴിഞ്ഞ ജൂലൈയില്‍ കെ.ജി.എസ് ഗ്രൂപ്പ് വനംപരിസ്ഥിതി മന്ത്രാലയത്തിന് പുതിയ അപേക്ഷ സമര്‍പ്പിച്ചിരുന്നു.
നേരത്തെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചിരുന്നുവെങ്കിലും പഠനം നടത്തിയ ഏജന്‍സിക്ക് അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി റദ്ദാക്കുകയായിരുന്നു.
ഇതേതുടര്‍ന്നാണ് പുതിയ പഠനത്തിന് പരിഗണനാ വിഷയങ്ങള്‍ തയ്യാറാക്കാനായുള്ള അപേക്ഷ വീണ്ടും കേന്ദ്രത്തിന് നല്‍കിയത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് അപേക്ഷ പരിഗണിച്ചത്.
പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ കെ.ജി.എസ് ഗ്രൂപ്പിന്റെ വിശദീകരണം തൃപ്തികരമാണെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.