സൗദി അറേബ്യയില്‍ ഹൂതി വിമത സേനയുടെ ആക്രമണം
World News
സൗദി അറേബ്യയില്‍ ഹൂതി വിമത സേനയുടെ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th March 2022, 9:09 am

റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും ഹൂതി വിമത സേനയുടെ ആക്രമണം. ജിസാനില്‍ അരാംകോ എണ്ണ കമ്പനിയുടെ ശാഖയില്‍ ഉള്‍പ്പെടെയാണ് ആക്രമണം ഉണ്ടായത്. ഒന്നിലധികം ആക്രമണമാണ് നടത്തിയത്.

ജിസാനിലെ ദര്‍ഹ്രാന്‍ അല്‍ ജനൂബ് പവര്‍ സ്റ്റേഷനിലേക്കും അല്‍ ഷഫീഖിലെ ഡീസലിനേഷന്‍ പ്ലാനിലും ആക്രമണം ഉണ്ടായി.

ഡ്രോണ്‍ ആക്രമണവും മിസൈല്‍ ആക്രമണവുമാണ് ഹൂതി വിമത സേന നടത്തിയത്. ആളപായം ഉണ്ടായിട്ടില്ല.

സ്‌ഫോടക വസതുക്കള്‍ നിറച്ച ഡ്രോണുകളും മിസൈലും നശിപ്പിച്ചെന്നും വന്‍ നാശനഷ്ടമുണ്ടാക്കാനുള്ള ഹൂതികളുടെ ശ്രമം പരാജയപ്പെടുത്തിയെന്നും സൗദി സഖ്യസേന പറഞ്ഞു.

മാര്‍ച്ച് 10 ന് ഹൂതി സേന റിയാദിലെ എണ്ണ ശുദ്ധീകരണ ശാലയില്‍ ആക്രമണം നടത്തിയിരുന്നു.

മാര്‍ച്ച് 29 മുതല്‍ റിയാദില്‍ നടക്കുന്ന യെമന്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ജി.സി.സി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് ഹൂതി വിമതര്‍ ഈ ആഴ്ച വ്യക്തമാക്കിയിരുന്നു. ചര്‍ച്ചയില്‍ വിട്ടുനില്‍ക്കുമെന്ന് ഹൂതി വിമതര്‍ അറിയിച്ചിരുന്നു.

Content Highlights: Aramco Oil Facility Attacked By Houthis In Southern Saudi Arabia