'നിങ്ങള്‍ പറയരുതെന്ന് പറഞ്ഞതു തന്നെ പറയും' സെന്‍സര്‍ ബോര്‍ഡ് 'മ്യൂട്ടാക്കിയ' ഭാഗം മാത്രം കേള്‍പ്പിച്ച് തരമണിയുടെ ടീസര്‍
Daily News
'നിങ്ങള്‍ പറയരുതെന്ന് പറഞ്ഞതു തന്നെ പറയും' സെന്‍സര്‍ ബോര്‍ഡ് 'മ്യൂട്ടാക്കിയ' ഭാഗം മാത്രം കേള്‍പ്പിച്ച് തരമണിയുടെ ടീസര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th July 2017, 12:56 pm

സെന്‍സര്‍ ബോര്‍ഡിന്റെ തിട്ടൂരത്തിന് തകര്‍പ്പന്‍ മറുപടിയുമായി ദേശീയ പുരസ്‌കാര ജേതാവായ സംവിധായന്‍ റാം. ആന്‍ഡ്രിയയെ നായികയാക്കി സംവിധാനം ചെയ്ത “തരമണി” യെന്ന ചിത്രത്തിലെ ചില ഭാഗങ്ങള്‍ മ്യൂട്ടു ചെയ്ത സെന്‍സര്‍ ബോര്‍ഡിന് ചിത്രത്തിന്റെ ടീസറിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് റാം.

സെന്‍സര്‍ ബോര്‍ഡ് മ്യൂട്ടാക്കണമെന്ന് നിര്‍ദേശിച്ച ശബ്ദങ്ങള്‍ കേള്‍പ്പിച്ചും അല്ലാത്തവ മ്യൂട്ടു ചെയ്തുമാണ് ടീസര്‍ പുറത്തിറക്കിയത്.

രാത്രി തനിച്ചു പോകുന്ന ആന്‍ഡ്രിയയ്ക്കുനേരെ അധിക്ഷേപവാക്കുകള്‍ ചൊരിയുന്ന യുവാക്കള്‍ക്കെതിരെ പെണ്‍കുട്ടി ശക്തമായി പ്രതികരിക്കുന്നതാണ് ടീസറില്‍ കാണുന്നത്. മിക്ക ഡയലോഗുകളും മ്യൂട്ട് ചെയ്തിട്ടുണ്ടെങ്കിലും ആന്‍ഡ്രിയ പുരുഷന്മാര്‍ക്കുനേരെ ചൊരിയുന്ന വാക്കുകള്‍ (സെന്‍സര്‍ ബോര്‍ഡ് മ്യൂട്ടുചെയ്യാന്‍ നിര്‍ദേശിച്ചവ) കൃത്യമായി കേള്‍പ്പിക്കുന്നുണ്ട്.


Must Read: ബീഫിന്റെ പേരില്‍ പൊലീസ് നോക്കിനില്‍ക്കെ മുസ്‌ലിം യുവതികളെ ക്രൂരമായി ആക്രമിക്കുന്ന ഗോരക്ഷകര്‍: ഞെട്ടിക്കുന്ന വീഡിയോ പുറത്ത്


സിനിമയില്‍ സ്ത്രീ മദ്യപിക്കുന്നതു കാണിക്കുന്നു എന്ന പേരില്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയെ പ്രത്യക്ഷമായി കടന്നാക്രമിക്കുന്ന തരത്തിലായിരുന്നു ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയത്. മദ്യപിക്കുന്ന നായികയുടെ ചിത്രത്തിനൊപ്പം എ സര്‍ട്ടിഫിക്കറ്റു നല്‍കിയ പോസ്റ്റര്‍ ഏറെ ചര്‍ച്ചയായിരുന്നു.

ആഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്.