| Thursday, 9th May 2024, 3:54 pm

ക്ഷേത്രങ്ങളിൽ അരളിപ്പൂവ് നിരോധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിഷാംശമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് നിരോധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. അര്‍ച്ചന, നിവേദ്യം, പ്രസാദം എന്നിവയില്‍ അരളിപ്പൂവ് ഉപോയഗിക്കുന്നത് പൂര്‍ണമായി നിരോധിച്ചതായി ഉത്തരവില്‍ പറയുന്നു. പൂജക്ക് പരമാവധി തെച്ചി തുളസി ഉപയോഗിക്കണമെന്നും ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ കൊച്ചി വിമാനത്താവളത്തില്‍ വെച്ചുണ്ടായ ഹരിപ്പാട് സ്വദേശി സൂര്യയുടെ മരണകാരണം അരളിപ്പൂവ് കഴിച്ചതാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോല്‍ അരളിപ്പൂവിന് വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയിരിക്കുന്നത്. യുവതിയുടെ മരണത്തിന് പിന്നാലെ അരളിപ്പൂവ് കഴിച്ച് പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തിരുന്നു.

മരണകാരണം അരളിപ്പൂവ് കഴിച്ചതാണെങ്കില്‍ നിരോധിക്കുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കുമെന്ന് തിരുവിദാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരത്തെ പ്രതികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഗുരുവായൂര്‍ അടക്കമുള്ള പ്രമുഖ ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഉപോയഗിക്കുന്നത് നേരത്തെ വിലക്കിയിരുന്നു. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ള ഭൂരിഭാഗം ക്ഷേത്രങ്ങളിലും പ്രസാദത്തില്‍ അരളിപ്പൂവ് ഉപയോഗിക്കുന്നുണ്ട്.

Content Highlight: arali flower will avoid in travancore devaswom temples

We use cookies to give you the best possible experience. Learn more