ആറളം ഫാം സമരം: ചര്‍ച്ച പരാജയപ്പെട്ടു, 21 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം
Daily News
ആറളം ഫാം സമരം: ചര്‍ച്ച പരാജയപ്പെട്ടു, 21 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th September 2015, 7:14 pm

Aralam-Farm2കണ്ണൂര്‍: ആറളം ഫാമില്‍ തൊഴിലാളികള്‍ നടത്തിവരുന്ന സമരം അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക് കടക്കുന്നു. ജില്ലാ ലേബര്‍ ഓഫീസറുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം ശക്തമാക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്. ഈ മാസം 21 മുതല്‍ നിരാഹാര സമരം തുടങ്ങാനാണ് തീരുമാനം. സി.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി എന്നീ തൊഴിലാളി സംഘടനകള്‍ സംയുക്തമായാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.

ചര്‍ച്ചകള്‍ക്കായി ഇനിയൊരിക്കലും ഫാമിന് പുറത്തേക്ക് വരില്ലെന്ന് സംഘടനകള്‍ വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് 2.30നാണ് ജില്ലാ ലേബര്‍ ഓഫീസര്‍ തൊഴിലാളികളുമായുള്ള ചര്‍ച്ച വിളിച്ച് ചേര്‍ത്തത്. ശമ്പളവര്‍ധനവാണ് ആറളം ഫാമിലെ തൊഴിലാളികളുടെ പ്രധാന ആവശ്യം.  2004ലെ ശമ്പളം തന്നെയാണ് ഇവര്‍ക്ക് ഇപ്പോഴും നല്‍കുന്നത്. ഇതിനായി മന്ത്രിമാരുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ചനടത്തിയെങ്കിലും തീരുമാനമായില്ല.

അതേസമയം സൂര്യനെല്ലി ഹാരിസണ്‍ തൊഴിലാളികളുടെ സമരം ശക്തമായിരിക്കുകയാണ്. ഈ തൊഴിലാളികളേയും മാനേജ്‌മെന്റ് ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഹാരിസണിന്റെ മറ്റു ഫാമുകളിലേക്ക് സമരം വ്യാപിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. മൂന്നാര്‍ സമരത്തിന്റെ ചുവടുപിടിച്ച് കേരളത്തിലെ മറ്റു തോട്ടം തൊഴിലാളികളും സമരത്തിന്റെ പാതയിലാണ്.