വാഷിങ്ടൺ: കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിയിൽ അമേരിക്കയിലെ ഭരണ നേതൃത്വത്തെ വിമർശിച്ച് രംഗത്ത് എത്തിയ മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് മറുപടിയുമായി ഡൊണാൾഡ് ട്രംപ്. ബരാക് ഒബാമ കഴിവില്ലാത്ത പ്രസിഡന്റ് ആയിരുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിലെത്തിയ മാധ്യമങ്ങളോടായിരുന്നു ട്രംപിന്റെ പ്രതികരണം.
ശനിയാഴ്ച്ച അമേരിക്കയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകൾ ചൂണ്ടിക്കാണിച്ച് ഒബാമ രംഗത്ത് എത്തിയിരുന്നു. ട്രംപിന്റെ പേര് പരാമർശിക്കാതെയാണ് വിമർശനം നടത്തിയതെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിച്ചിരുന്നത് അമേരിക്കയിലെ ഇപ്പോഴത്തെ ഭരണ നേതൃത്വത്തിന്റെ പ്രവർത്തനങ്ങൾ ആയിരുന്നു എന്ന് വ്യക്തമായിരുന്നു.
ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന പലർക്കും തങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് പോലും അറിയില്ല എന്നായിരുന്നു ഒബാമ പറഞ്ഞത്. കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് കൂടി അടിവരയിടുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ശനിയാഴ്ച്ച ഒരു വെർച്ച്വൽ ഗ്രാജുവേഷൻ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് വിദ്യാർത്ഥികളോട് സംസാരിക്കുമ്പോഴായിരുന്നു നിർണായകമായ പ്രതികരണങ്ങളുമായി ഒബാമ രംഗത്ത് എത്തിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.