|

ബോളിവുഡ് അറബിക് കുത്ത്; ഹലമത്തി ഹബീബോ ഹിന്ദി വേര്‍ഷന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയാതെ തരംഗം സൃഷ്ടിച്ച ബീസ്റ്റിലെ പാട്ട് അറബിക് കുത്തിന്റെ ഹിന്ദി വേര്‍ഷന്‍ പുറത്ത്. സണ്‍ മാരുതി യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് പുറത്ത് വിട്ടിരിക്കുന്നത്. സിനിമയുടെ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറും ജോനിത ഗാന്ധിയും തന്നെയാണ് പാട്ട് പാടിയിരിക്കുന്നത്.

തെന്നിന്ത്യന്‍ സിനിമാ ഗാനങ്ങളില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയ ഗാനമെന്ന റെക്കോര്‍ഡാണ് അറബിക് കുത്തിന്റെ ലിറിക്കല്‍ വീഡിയോ സ്വന്തമാക്കിയത്. 15 ദിവസങ്ങള്‍ കൊണ്ടാണ് അറബിക് കുത്ത് ഈ നേട്ടം സ്വന്തമാക്കിയത്.

നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റ് സംവിധാനം ചെയ്യുന്നത്. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. ഏപ്രില്‍ 14 നാണ് ബീസ്റ്റിന്റെ റിലീസ്.

ഏപ്രില്‍ രണ്ടിന് ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്ത് വന്നിരുന്നു. ടെററിസ്റ്റുകള്‍ ഹൈജാക്ക് ചെയ്ത മാളില്‍ കുടുങ്ങിയ ജനങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പട്ടാളക്കാരനായ നായകനെയാണ് ട്രെയ്ലറില്‍ കാണിക്കുന്നത്. ഒന്നോ രണ്ടോ ദിവസത്തെ കഥയാണ് ചിത്രം പറയുന്നത് എന്ന സൂചനകളാണ് ട്രെയ്ലര്‍ നല്‍കുന്നത്.

മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍. നിര്‍മല്‍. ചെന്നൈയിലും ജോര്‍ജിയയിലുമായിട്ടായിരുന്നു സിനിമയുടെ പ്രധാന ചിത്രീകരണം.

അതേസമയം ഏപ്രിലില്‍ തെന്നിന്ത്യയിലെ ഏറ്റവും വലിയ ക്ലാഷ് റിലീസാണ് ഒരുങ്ങുന്നത്. ബീസ്റ്റ് ഏപ്രില്‍ 13 ന് റിലീസ് ചെയ്യുമ്പോള്‍, യഷ് നായകനാകുന്ന കെ.ജി.എഫ് ചാപ്റ്റര്‍ 2 ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

Content Highlight: arabic kuth hindi version of beast out

Latest Stories