അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ 26ന്;ആതിഥേയരായി ഖത്തര്‍, അതിഥികളായി സൗദിയും യു.എ.ഇയും ബഹ്‌റിനും; കാലങ്ങള്‍ക്കു ശേഷം ഒരു കുടക്കീഴിലേക്ക് ഗള്‍ഫ് രാജ്യങ്ങള്‍
Gulf Day
അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ 26ന്;ആതിഥേയരായി ഖത്തര്‍, അതിഥികളായി സൗദിയും യു.എ.ഇയും ബഹ്‌റിനും; കാലങ്ങള്‍ക്കു ശേഷം ഒരു കുടക്കീഴിലേക്ക് ഗള്‍ഫ് രാജ്യങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th November 2019, 7:35 pm

ദോഹ: എട്ട് ഗള്‍ഫ് രാജ്യങ്ങള്‍ മത്സരിക്കുന്ന 24ാം അറേബ്യന്‍ ഗള്‍ഫ് ഫുട്‌ബോള്‍ കപ്പിന് ഇനി 9 ദിനം കൂടി.ഖത്തറില്‍ വെച്ചു നടക്കുന്ന മത്സരം,  ഉപരോധം ഏര്‍പ്പെടുത്തിയതിനു ശേഷം ആദ്യമായി സൗദി അറേബ്യ, യു.എ.ഇ ബഹ്‌റിന്‍ എന്നീ  രാജ്യങ്ങളിലെ ഫുട്‌ബോള്‍ താരങ്ങള്‍  ഖത്തറിലേക്ക് എന്നിവയൊക്കെയാണ് അറേബ്യന്‍ ഫുട്‌ബോള്‍ കപ്പിന്റെ ആവേശം കൂട്ടുന്നത്. നവംബര്‍ 24 മുതല്‍ ഡിസംബര്‍ ആറു വരെയാണ് മത്സരം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഖത്തറില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ആദ്യം പങ്കെടുക്കില്ല എന്നു പറഞ്ഞ സൗദി,ബഹ്‌റിന്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ പിന്നീട് ഗള്‍ഫ് കപ്പ് ഫെഡറേഷന്റെ ക്ഷണം സ്വീകരിക്കുന്നതായി അറിയിക്കുകയായിരുന്നു.

തങ്ങളുടെ ക്ഷണം സ്വീകരിച്ച മൂന്ന് രാജ്യങ്ങളെയും അഭിനന്ദിക്കുന്നതായും സുഹൃത്തുക്കള്‍ ഒരു കുടക്കീഴില്‍ അണിനിരക്കാനുള്ള അവസരമാണിന്നുമാണ് അറബ് ഗള്‍ഫ് കപ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇതിനോട് പ്രതികരികരിച്ചത്.

ഇവരും കൂടി വന്നതോടെ ഗള്‍ഫ് കപ്പിന്റെ ടീം പട്ടിക പുറത്തു വിട്ടു. ഇതു പ്രകാരം ഗ്രൂപ്പ് എയില്‍ ഖത്തര്‍,യു.എ.ഇ , യെമന്‍, ഇറാഖ് എന്നീ രാജ്യങ്ങളും സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ് , ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഗ്രൂപ്പ് ബിയിലുമാണ്.

രണ്ടു വര്‍ഷത്തിലേറെയായി ഖത്തറിനുമേല്‍ തുടരുന്ന ഉപരോധത്തെതുടര്‍ന്നുണ്ടായ അസ്വാരസ്വങ്ങള്‍ക്ക് അയവു വരുത്താനും ഒരു പക്ഷേ ഇത്തവണത്തെ ഗള്‍ഫ് കപ്പിനു കഴിഞ്ഞേക്കും. കഴിഞ്ഞ വര്‍ഷം കുവൈറ്റായിരുന്നു ടൂര്‍ണമെന്റിന് ആതിഥ്യം വഹിച്ചത്. 1970 ലാണ് എട്ട് ഗള്‍ഫ് രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ മത്സരത്തിനു തുടക്കം കുറിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആതിഥേരായ ഖത്തറിനുമേല്‍ തീവ്രവാദ ബന്ധം ആരോപിച്ച് സൗദി, യു.എ.ഇ, ബഹ്‌റിന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ഉപരോധം തുടര്‍ന്നുവരികയാണ്. അന്താരാഷ്ട്ര തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ ഈ തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്നതിനിടയില്‍ നടക്കുന്ന ഫുട്‌ബോള്‍ കപ്പിനെ ആകാംക്ഷയോടെയാണ് ഏവരും ഉറ്റു നോക്കുന്നത്.

ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതിനു ശേഷം യുഎ.ഇ യില്‍ വെച്ചു നടന്ന എ.എഫ്. സി ഏഷ്യന്‍ കപ്പില്‍ ഖത്തര്‍ ടീം കളിച്ചിരുന്നു. ഫൈനനില്‍ ജപ്പാനെ തോല്‍പ്പിച്ച് ഖത്തര്‍ ചാമ്പ്യന്‍മാരാവുകയും ചെയ്തു.