| Wednesday, 22nd July 2020, 11:40 pm

മക്ക ഒഴികെയുള്ള പുണ്യ സ്ഥലങ്ങളില്‍ പ്രവേശന നിയന്ത്രണവുമായി സൗദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ഹജ്ജ് പൂര്‍ത്തിയാവുന്നതുവരെ മിനായിലും അറഫയിലും മുസ്ദലിഫയിലും പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി ഹജ്ജ് സുരക്ഷാ വിഭാഗം. അനുമതി പത്രമുള്ളവര്‍ക്ക് മാത്രമാണ് പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശനം. അതേ സമയം മക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കില്ല.

ഹജ്ജിനു മുമ്പായി വിശുദ്ധ കഅബായലത്തിന്റെ കിസ്വ ഉയര്‍ത്തിക്കെട്ടുന്ന ചടങ്ങ് പൂര്‍ത്തിയായി. കൊവിഡ് വ്യാപനം കണക്കിലെടുത്ത് വിശുദ്ധ ഹറം ദിവസേന പത്തു തവണ അണുവിമുക്തമാക്കുമെന്ന് ഹറം കാര്യ വകുപ്പ് മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ് അറിയിച്ചു വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അറഫ ദിനത്തിലും പെരുന്നാള്‍ ദിനത്തിലും മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക് അടച്ചിടും.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ ഹജ്ജ് നടത്തുന്നതില്‍ പുതിയ നിബന്ധനകള്‍ നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു. ഹജ്ജിനെത്തുന്നവര്‍ക്ക് മക്കയിലെ സംസം കിണറില്‍ നിന്നും കുടിക്കേണ്ട വിശുദ്ധ ജലം ബോട്ടിലുകളിലാക്കിയാണ് നല്‍കുക. ഒപ്പം ജംറയില്‍ പിശാചിന്റെ പ്രതീകത്തിനു നേരെ കല്ലെറിയുന്ന ചടങ്ങിലെ കല്ലുകള്‍ അണുവിമുക്തമാക്കി നേരത്തെ പായ്ക്ക് ചെയ്ത് തരും. പ്രാര്‍ത്ഥനാ ചരടുകള്‍ ഓരോരുത്തരും കൊണ്ടു വരും.

ജൂണ്‍ 23 നാണ് കൊവിഡ് വ്യാപനം കണക്കിലെടുത്ത് നിബന്ധനകളോടെ ഹജ്ജിന് അനുമതി നല്‍കിയത്. സൗദിയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് ഈ വര്‍ഷത്തെ ഹജ്ജില്‍ പങ്കെടുക്കാന്‍ പറ്റുക എന്നാണ് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചത്. നിലവില്‍ സൗദിയിലുള്ള വിദേശികള്‍ക്കും ഹജ്ജ് നടത്താനാവും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more