അറബിക്കല്യാണം: യു.എ.ഇ പൗരനെതിരെ വീണ്ടും കേസെടുത്തു
Kerala
അറബിക്കല്യാണം: യു.എ.ഇ പൗരനെതിരെ വീണ്ടും കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th September 2013, 4:13 pm

[]കോഴിക്കോട്: അറബിക്കല്യാണക്കേസില്‍ ഒന്നാം പ്രതിയായ യു.എ.ഇ പൗരന്‍ ജാസീം മുഹമ്മദിനെതിരെ ഒരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. പന്നിയങ്കര പോലീസാണ് നടപടി സ്വീകരിച്ചത്. []

ഫോറിനേഴ്‌സ് ആക്ട് പ്രകാരമാണ് കേസെടുത്തത്. വിദേശികള്‍ രാജ്യത്ത് താമസിക്കുമ്പോള്‍ പാലിക്കേണ്ട ഒരു ചട്ടവും ഇവര്‍ പാലിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസിന്റെ നടപടി.

ഇയാള്‍ നാട്ടിലെത്തിയ വിവരം അറിയിക്കാത്തതില്‍ ഫോറിനേഴ്‌സ് ആക്ട് അനുസരിച്ചാണ് കേസെടുത്തത്. ഇതുപ്രകാരം ജാസിമിന്റെ അമ്മ സുലേഖ, രണ്ടാം ഭര്‍ത്താവ് മുനീര്‍ എന്നിവരെയും പോലീസ് പ്രതിചേര്‍ത്തിട്ടുണ്ട്.

വിദേശപൗരനെ അനുമതിയില്ലാതെ താമസിപ്പിച്ചുവെന്ന കുറ്റത്തിനാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

അമ്മയെ കാണാനാണ് വന്നതെങ്കിലും ഇയാള്‍ക്ക് യു.എ.ഇ പൗരത്വമായതിനാല്‍ ഈ വാദം നിലനില്‍ക്കില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

കോഴിക്കോട് സിയസ്‌കോ അനാഥാലയത്തിലെ 17 കാരിയായ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ജാസീം മുഹമ്മദ് അബ്ദുള്‍ കരീമിന് വിവാഹം കഴിച്ചു നല്‍കിയ കേസില്‍  നേരത്തെ സുലൈഖയും രണ്ടാം ഭര്‍ത്താവും അറസ്റ്റിലായിരുന്നു.