[]കോഴിക്കോട്: കോഴിക്കോട്ടെ വിവാദ അറബി കല്യാണത്തെ തുടര്‍ന്ന് വിവാഹം നടത്തിയ സിയസ്‌കോ അനാഥാലയ അധികൃതര്‍ രാജിവെച്ചു.
യത്തീംഖാന യത്തീംഖാന ചെയര്‍മാന്‍ പി.എന്‍. ഹംസക്കോയ, സെക്രട്ടറി പി.ടി. മുഹമ്മദലി, കോഡിനേറ്റര്‍ ബി.വി. മാമുക്കോയ എന്നിവരാണ് രാജിവച്ചത്.[]
കേസില്‍ സത്യം തെളിയുന്നത് വരെ ഇവര്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുന്നതാണ് നല്ലതെന്ന് സിയസ്‌കോ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.
സംഭവത്തില്‍ ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് യത്തീംഖാനയ്ക്ക് കത്തയച്ചിരുന്നു.
കേസില്‍ ഇവരെ പ്രതിചേര്‍ത്തിരുന്നു. കേസില്‍ അറബിയുടെ മാതാവുള്‍പ്പെടെ 11 പേരെയാണ് ഇതുവരെ പ്രതിചേര്‍ത്തിരിക്കുന്നത്. ജില്ലാ പൊലീസ് സൂപ്രണ്ട് വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
യത്തീംഖാന അധികൃതര്‍ തന്നെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നെന്നും വീട്ടുകാരുമായി സംസാരിക്കാനോ ബന്ധപ്പെടാനോ അനാഥാലയ അധികൃതര്‍ അനുവദിച്ചില്ലെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരുന്നു.
വിവാഹം നടന്നാല്‍ സ്ഥാപനത്തിന് ഗുണമുണ്ടാകുമെന്ന് പറഞ്ഞാണ് നിര്‍ബന്ധിച്ചതെന്ന്് പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരുന്നു. യു.എ.ഇ പൗരനാണെന്ന് രേഖകളില്‍ മറച്ച് വെച്ചാണ് വിവാഹം നടത്തിയത്.