| Sunday, 15th September 2013, 1:39 pm

അറബിക്കല്ല്യാണത്തെ ന്യായീകരിക്കുമ്പോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിദ്യാഭ്യാസപരമായും സാമൂഹ്യ-സാംസ്‌കാരികപരമായും ഏറെ ദൂരം മുന്നോട്ട് പോയ മുസ്‌ലിം സമുദായം പക്ഷെ, വിവാഹം, ത്വലാഖ് തുടങ്ങിയ മതപരമായ ചില പിന്തിരിപ്പന്‍ ശരീഹത്ത് ശാഠ്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കാനോ മറികടക്കാനോ ഒരു ഉറുമ്പ് നീക്കം പോലും നടത്താന്‍ ബൗദ്ധികമായി ഇതുവരെ കെല്‍പ്പു നേടിയിട്ടില്ല.


പ്രതികരണം/മഹമൂദ് മൂടാടി

[]മുസ്‌ലിം പെണ്‍കുട്ടികളുടെ ബാല്യവിവാഹവും, നരക സമാനമായ ജീവിതാവസ്ഥയും വരച്ചു കാണിക്കുന്ന പാഠം ഒന്ന്:ഒരു വിലാപം എന്ന ചലച്ചിത്രത്തിനെതിരെ മുമ്പ് ഉന്നയിക്കപ്പെട്ട മുഖ്യവിമര്‍ശനവും പരാതിയും ആ ചിത്രം ബാലവിവാഹമെന്ന ഒറ്റപ്പെട്ട പ്രശ്‌നത്തെ സാമാന്യവത്കരിക്കുന്നുവെന്നും, മുസ്‌ലിം സമുദായം ഇന്നത്തെ കാലത്ത് കൈവരിച്ച ബഹുവിധമായ മാറ്റങ്ങളെ തെറ്റായി അടയാളപ്പെടുത്തുന്നുവെന്നുമായിരുന്നു.

വര്‍ഷങ്ങള്‍ക്കുശേഷം അറബിക്കല്യാണവും ബാല്യവിവാഹവും തുടര്‍കഥയാകുമ്പോള്‍ ആര്യാടന്‍ ഷൗക്കത്തിന്റെ സിനിമയിലെ പ്രമേയപരിസരം തികച്ചും യാഥാര്‍ത്ഥ്യപരമാണെന്നു പറയേണ്ടിയിരിക്കുന്നു.

വിദ്യാഭ്യാസപരമായും സാമൂഹ്യ-സാംസ്‌കാരികപരമായും ഏറെ ദൂരം മുന്നോട്ട് പോയ മുസ്‌ലിം സമുദായം പക്ഷെ, വിവാഹം, ത്വലാഖ് തുടങ്ങിയ മതപരമായ ചില പിന്തിരിപ്പന്‍ ശരീഹത്ത് ശാഠ്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കാനോ മറികടക്കാനോ ഒരു ഉറുമ്പ് നീക്കം പോലും നടത്താന്‍ ബൗദ്ധികമായി ഇതുവരെ കെല്‍പ്പു നേടിയിട്ടില്ല.

കോഴിക്കോട്ടെ മുജാഹിദ് നേതൃത്വത്തിലുളള യതീംഖാനയിലെ പ്രായം തികയാത്ത യതീം പെണ്‍കുട്ടിയെ അറബിക്ക് പിടിച്ചുകൊടുത്ത സംഭവത്തോടുളള സമുദായ പുരുഷസംഘടനകളുടെയും, നേതാക്കന്മാരുടെയും പ്രതികരണം മലയാളികളെ ഒന്നടങ്കം ലജ്ജിപ്പിക്കുന്നുണ്ട്.

ശൈഖുനാ കാന്തപുരം എന്ന യാഥാസ്ഥിക മതപുരോഹിത വ്യവസായി മുതല്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് എന്ന മൗദൂദിയന്‍ ബൗദ്ധിക പ്രമുഖന്‍ വരെ അറബിക്കല്യാണത്തേയും ബാല്യവിവാഹത്തെയും പച്ചക്ക് ന്യായീകരിക്കാന്‍ ധൈര്യപ്പെടുന്നുണ്ട്.

ശൈഖുനാ കാന്തപുരം എന്ന യാഥാസ്ഥിക മതപുരോഹിത വ്യവസായി മുതല്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് എന്ന മൗദൂദിയന്‍ ബൗദ്ധിക പ്രമുഖന്‍ വരെ അറബിക്കല്യാണത്തേയും ബാല്യവിവാഹത്തെയും പച്ചക്ക് ന്യായീകരിക്കാന്‍ ധൈര്യപ്പെടുന്നുണ്ട്.

ഖുറാനിലും ശരീഅത്ത് നിയമത്തിലും മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹത്തിന് പ്രായം നിശ്ചയിച്ചിട്ടില്ലെന്നും അതുകൊണ്ടു തന്നെ മുസ്‌ലിം പെണ്‍കുട്ടിയെ ഏതു പ്രായത്തിലും നിക്കാഹ് ചെയ്യാമെന്നും ഒ.അബ്ദുളള (മുസ്‌ലിം ലീഗിനും എന്‍.ഡി.എഫിനുമിടയിലെ കള്‍ച്ചറല്‍ കസിന്‍) എന്ന മത മാധ്യമ താരത്തിന്റെ ഫത്‌വയും അറബിക്കല്യാണത്തെ മുച്ചൂടും ന്യായീകരിക്കുന്നു.

ഇസ്‌ലാമിക് കര്‍മ്മശാസ്ത്രത്തില്‍ കല്യാണപ്രായം നിശ്ചയിക്കാത്തതും മുഹമ്മദ് നബി പണ്ട് തീരെ പ്രായം കുറഞ്ഞ പെണ്‍കുട്ടികളെയും നബിയേക്കാള്‍ കൂടുതല്‍ പ്രായമുളള സ്ത്രീകളെയും വിവാഹം കഴിച്ച ചരിത്രം പറഞ്ഞ് പുതിയ കാലത്തെ പെണ്‍കുട്ടികളെ പീഢിപ്പിക്കുന്നതെന്തിന്?

പ്രശസ്ത ചിന്തകനായ ആനന്ദ് നിരീക്ഷിച്ചതുപോലെ നമ്മുടെ കാലത്തെ ഒരു പ്രശ്‌നത്തെ നാം അഭിമുഖീകരിക്കേണ്ടത് പഴയ മതപ്രമാണത്തെ അടിസ്ഥാനപ്പെടുത്തിയല്ല, മറിച്ച് ആധുനികജനാധിപത്യ മൂല്യബോധത്തിന്റെ ശാസ്ത്രീയപരിപ്രേക്ഷ്യത്തിലൂടെയായിരിക്കണം.

മോഷ്ടാവിന്റെ കൈവെട്ടാനും വേശ്യയെ കല്ലെറിഞ്ഞു ശിക്ഷിക്കാനും പറയുന്ന ശരീഅത്ത് നിയമം അപ്പടി നടപ്പിലാക്കണമെന്നും ഇന്ത്യന്‍ നീതിന്യായം തങ്ങള്‍ക്ക് ബാധകമല്ലെന്നും ഒരു മുസ്‌ലിം പരിവാരവും കമായെന്നു പറയാത്തതു പോലെ, വിവാഹപ്രായത്തെ കുറിച്ചും അറബിക്കല്യാണത്തെ കുറിച്ചും വിമര്‍ശനപരമായും പുരോഗമനപരമായും ഒരിലയനക്കം പോലുമില്ലാത്തത് മതവും മതനിയമങ്ങളുടെ നടത്തിപ്പും വ്യാഖ്യാനവുമെല്ലാം പുരുഷകേന്ദ്രീകൃതമായി പാരമ്പര്യപ്പെട്ടതുമൂലമാണ്.


മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹപ്രായം പതിനാറാക്കി സര്‍ക്കുലര്‍ ഇറക്കിയ മന്ത്രിപുംഗവന്‍ മുനീര്‍ വനിതാലീഗിന്റെ വേദിയില്‍ സ്ത്രീശാക്തികരണത്തെ കുറിച്ച് വാചാലനാകുന്നുമുണ്ട്.(മുസ്‌ലിം വനിതാലീഗ് എന്ന സംഘടന ലീഗിന്റെ തൊഴുത്തില്‍ കെട്ടിയിട്ട പശുവാണെന്ന കമലാസുരയ്യയുടെ പഴയ നിരീക്ഷണം ഇങ്ങനെയൊക്കെ തന്നെയാണ് അക്ഷരംപ്രതി ശരിയാകുന്നത്.)


എണ്‍പതുകളില്‍ ഷാബാനു കേസുമായി ബന്ധപ്പെട്ട ശരീഅത്ത് ബില്ലിനെതിരെ മുസ്‌ലിം സ്ത്രീകള്‍ക്ക് അനുകൂലമായി നിലപാടെടുത്ത ഇടതുപക്ഷത്തിനും സഖാവ് ഇ.എം.എസിനുമെതിരെ മുസ്‌ലിം സ്ത്രീകളെ തന്നെ അണിനിരത്താന്‍(രണ്ടും കെട്ടും മൂന്നും കെട്ടും വേണ്ടി വന്നാല്‍ ഇ.എം.എസിന്റെ ഓളേം കെട്ടും മോളെം കെട്ടുമെന്ന ലീഗിന്റെ ആ പഴയ അട്ടഹാസം ഓര്‍മ്മയില്ലേ!!) അതിരുകടന്ന ശൗര്യം കാണിച്ച മതപുരുഷ പരിവാരങ്ങള്‍ ഇന്ന് പതിന്മടങ്ങ് ശക്തിയോടെ അങ്ങാടിയിലുണ്ട്.

മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹപ്രായം പതിനാറാക്കി സര്‍ക്കുലര്‍ ഇറക്കിയ മന്ത്രിപുംഗവന്‍ മുനീര്‍ വനിതാലീഗിന്റെ വേദിയില്‍ സ്ത്രീശാക്തികരണത്തെ കുറിച്ച് വാചാലനാകുന്നുമുണ്ട്.(മുസ്‌ലിം വനിതാലീഗ് എന്ന സംഘടന ലീഗിന്റെ തൊഴുത്തില്‍ കെട്ടിയിട്ട പശുവാണെന്ന കമലാസുരയ്യയുടെ പഴയ നിരീക്ഷണം ഇങ്ങനെയൊക്കെ തന്നെയാണ് അക്ഷരംപ്രതി ശരിയാകുന്നത്.)

അമേരിക്കക്കാരനും ജര്‍മന്‍കാരനും കേരളത്തില്‍ നിന്നും വിവാഹം ചെയ്യുമ്പോള്‍ ആ വിവാഹങ്ങളെ എന്തുകൊണ്ട് അമേരിക്കന്‍ കല്യാണമെന്നും ജര്‍മ്മന്‍ കല്യാണമെന്നും പറയുകയോ വാര്‍ത്തയാകുകകയോ ചെയ്യുന്നില്ല.

അറബിക്കല്യാണത്തെ ന്യായീകരിക്കുന്ന പുരുഷ ഇസ്‌ലാമിസ്റ്റുകള്‍ ഉയര്‍ത്തുന്ന മറ്റൊരു വാദഗതി വളരെ വിചിത്രമാണ്. അമേരിക്കന്‍ ദേശക്കാരനും ജര്‍മ്മന്‍ ദേശക്കാരനും കേരളത്തില്‍ നിന്നും വിവാഹം ചെയ്യുമ്പോള്‍ ആ വിവാഹങ്ങളെ എന്തുകൊണ്ട് അമേരിക്കന്‍ കല്യാണമെന്നും ജര്‍മ്മന്‍ കല്യാണമെന്നും പറയുകയോ വാര്‍ത്തയാകുകകയോ ചെയ്യുന്നില്ല.

മറിച്ച് മലയാളപ്പെണ്‍കൊടിക്ക് ഒരു ഇംഗ്ലീഷ്മാരന്‍ എന്ന സെലിബ്രിറ്റി ടോണിലുളള വാര്‍ത്തയും പ്രതികരണവുമാണുപോലും. ഇസ്‌ലാം ഓണ്‍ ലിവ് എന്ന മുസ്‌ലിം സംഘ്പരിവാറിന്റെ പുതിയ വെബ് മാഗസിനില്‍ ഇങ്ങനെ ക്ഷോഭിക്കുന്നത് ജമാഅതെ പരിവാറിന്റെ പഴയ അമീറായ സാക്ഷാല്‍ ശൈഖ് മുഹമ്മദ് കാരക്കുന്നാണ്.

കാരക്കുന്നും അബ്ദുളളയും മാധ്യമവും തേജസും അനുബന്ധ മതപുംഗന്മാരും ബോധപൂര്‍വ്വം മറച്ചുവെക്കുന്ന കാതലായ കാര്യം കേരളത്തില്‍ നടക്കുന്ന മേല്‍പ്പറഞ്ഞ വിദേശ പൗരന്മാരുടെ മലയാളി പെണ്‍കുട്ടികളുമായുളള വിവാഹം ഒരിക്കലും ബാല്യവിവാഹമോ നിര്‍ബന്ധിത വിവാഹമോ അല്ല.

മറിച്ച് ദീര്‍ഘകാല പരിചയവും പ്രണയബദ്ധിതവും സ്വന്തം ഇഷ്ടപ്രകാരവും കൊണ്ട് മാത്രം സാധ്യമാവുന്ന സ്വാഭാവിക വിവാഹങ്ങള്‍ മാത്രമെന്നത് പകല്‍ സത്യമാണ്്.

ദേശവും ഭാഷയും വര്‍ണവും മതവും ജാതിയും മറികടക്കുന്ന പുരോഗമനചരമായ അത്തരം വിവാഹങ്ങളുമായി അറബിക്കല്യാണത്തെ താരതമ്യം ചെയ്യുന്ന കാരക്കുന്ന് ശൈഖുമാരുടെ മതഭരിതബോധം എത്രമാത്രം വിഭാഗീയവും അതിലേറെ സ്ത്രീവിരുദ്ധവുമാണ്.

കെട്ടുന്ന ഞരമ്പുരോഗിയുടെ വയസ്സും നാടും ബഹുഭാര്യത്വ പശ്ചാത്താലവും വിദ്യാഭ്യാസവുമൊന്നും ലവലേശം പരിഗണിക്കാതെ  എട്ടുംപൊട്ടും തിരിയാത്ത പ്രായത്തില്‍ പാവപ്പെട്ട പെണ്‍കുട്ടികളെ കമ്മീഷന്‍ മോഹിച്ചും ബാധ്യതയകറ്റാനും വേണ്ടി നിക്കാഹ് കച്ചവടമാക്കിമാറ്റിയ യതീംഖാനക്കാരെയും സംഘടനനേതാക്കളേയും തളളിപ്പറയുകയും തിരുത്തിക്കുകയും ചെയ്യാതെ നിര്‍ലജ്ജം ഒരുമ്പെട്ടിറങ്ങി അറബിക്കല്യാണത്തെ ന്യായീകരിക്കുകയും മുസ്‌ലിം പെണ്‍കുട്ടികള്‍ക്കു അനുകൂലമായി പ്രതികരിക്കുന്നവരെ മുസ്‌ലിം വിരുദ്ധരുമാക്കുന്ന സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ നിലപാടാണ് മതപുരുഷന്മാരായ ശൈഖുമാരും അബ്ദുളളയും സ്വയം നഗ്‌നതപ്പെടുത്തുന്നത്.

ഇത്തരം സ്ത്രീവിരുദ്ധ നിലപാടുകളും സ്ത്രീത്വത്തോടുളള അവഹേളനവും കുറ്റകൃത്യമായും കാണേണ്ടതാണ്.

We use cookies to give you the best possible experience. Learn more