| Friday, 13th July 2018, 4:08 pm

ഫലസ്തീനെതിരായ ട്രെംപിന്റെ വിദേശനയത്തെ തള്ളി അറബ് ജനത: സര്‍വ്വേ ഫലം പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: അറബ് മേഖലയിലെ പ്രത്യേകിച്ച് ഫലസ്തീന്‍ വിഷയത്തിലെ യു.എസിന്റെ വിദേശ നയത്തില്‍ അറബ് ജനതയ്ക്ക് എതിര്‍പ്പെന്ന് സര്‍വ്വേ ഫലം. 11 അറബ് രാജ്യങ്ങളിലായി 18000 അറബ് പൗരന്മാരില്‍ നടത്തിയ സര്‍വ്വേയില്‍ 87% പേരും ട്രംപിന്റെ നയത്തിനെ എതിര്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. 2016ല്‍ 79% പേരായിരുന്നു യു.എസ് നയത്തെ എതിര്‍ത്തതെങ്കില്‍ ഇപ്പോള്‍ എതിര്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നാണ് സര്‍വ്വേഫലം വ്യക്തമാക്കുന്നത്.

അറബ് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് പൊളിസി സ്റ്റഡീസാണ് അഭിപ്രായ സര്‍വ്വേ നടത്തിയത്. സിറിയയുമായി ബന്ധപ്പെട്ട യു.എസ് വിദേശ നയത്തെ 81% പേരും ഇറാഖ് വിഷയത്തില്‍ 82% എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സര്‍വ്വേയില്‍ വ്യക്തമായത്.


Also Read:ഇസ്‌ലാമിക പണ്ഡിതനും ആക്ടിവിസ്റ്റുമായ ഷെയ്ക്ക് സഫര്‍ അല്‍ ഹവാലി സൗദിയില്‍ അറസ്റ്റില്‍


“അമേരിക്കന്‍ നയത്തോടുള്ള അറബ് ജനതയുടെ കാഴ്ചപ്പാട് ശരിക്കും ഞെട്ടിക്കുന്നതാണ്. കൂടാതെ മറ്റു രാജ്യങ്ങളുടെ വിദേശ നയവുമായി യു.എസിന്റെ വിദേശ നയത്തെ താരതമ്യം ചെയ്യുമ്പോഴും ഫലം ഞെട്ടിക്കുന്നത്. എല്ലാ രാജ്യങ്ങളുടെ നയത്തേക്കാളും മോശമാണ് യു.എസിന്റേതെന്നാണ് അറബ് ജനത അഭിപ്രായപ്പെട്ടത്.” റഷ്യ, ഇറാന്‍, ഫ്രാന്‍സ്, തുര്‍ക്കി, ചൈന എന്നീ രാജ്യങ്ങളെ പരാമര്‍ശിച്ചുകൊണ്ട് മേരിലാന്റ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസറും സര്‍വ്വേയ്ക്ക് നേതൃത്വം നല്‍കിയ ആളുമായ ഷിബ്ലെ തെല്‍ഹാമി പറയുന്നു.

ഫലസ്തീനികളുടെ പ്രശ്‌നം സ്വന്തം പ്രശ്‌നമായി കാണുന്നവരാണ് 75% ത്തിലേറെ അറബ് ജനതയെന്നും സര്‍വ്വേയില്‍ വ്യക്തമായി. ദേശീയ സുരക്ഷയ്ക്ക് ഏറ്റവും ഭീഷണിയായ രണ്ടുപേര്‍ ഇസ്രഈലും യു.എസുമാണെന്ന് ഇവര്‍ തിരിച്ചറിയുന്നു. മേഖലയിലെ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം ഇസ്രഈല്‍ ആണെന്ന് 90% അറബികളും ചൂണ്ടിക്കാട്ടുന്നു.


Also Read:പോപ്പുലര്‍ ഫ്രണ്ട് കോഴിക്കോട് നടത്തിയ പരിപാടിയില്‍ പങ്കെടുത്തതെന്തിന്? മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി വിശദീകരിക്കുന്നു


” ഫലസ്തീനിയന്‍ ജനതയ്ക്ക് എന്താണ് വേണ്ടതെന്നതിനെക്കുറിച്ച് വ്യക്തമായ ബോധ്യമില്ലാത്തതാണ് ഈ വിഷയത്തിലെ പ്രധാന പ്രശ്‌നം. അതുമാത്രമല്ല, അറബ് ജനതയ്ക്ക് ഫലസ്തീനോടുള്ള മനോഭാവത്തേയും ഇത് വിലകുറച്ചു കാണുന്നു” എന്നാണ് വിദേശ നയത്തെക്കുറിച്ച് അറബ് സെന്റര്‍ വാഷിങ്ടണ്‍ ഡി.സിയുടെ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ തമാര ഖറൗബ് പറയുന്നത്.

We use cookies to give you the best possible experience. Learn more