കെയ്‌റോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫലസ്തീന്‍-ഇസ്രഈല്‍ സമാധാന പദ്ധതി പൂര്‍ണമായും തള്ളി അറബ് ലീഗ്. ഈജിപ്തില്‍വെച്ച് നടന്ന അടിയന്തരയോഗത്തില്‍വെച്ചാണ് അറബ്യന്‍ ലീഗിലെ അംഗരാജ്യങ്ങളായ 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ ഫലസ്തീന്‍ – ഇസ്രഈല്‍ സമാധാന പദ്ധതി പൂര്‍ണമായും തള്ളിക്കളഞ്ഞത്.
ട്രംപ് നിര്‍ദ്ദേശിച്ച കരാര്‍ ഒരിക്കലും സമാധന ഇടപാടിലേക്ക് നയിക്കില്ലെന്നും അറബ് ലീഗ് വ്യക്തമാക്കി.
പദ്ധതി ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളോ അഭിലാഷങ്ങളോ ഒന്നും തന്നെ തൃപ്തിപ്പെടുത്തില്ലെന്നും അവര്‍ വ്യക്തമാക്കി. പദ്ധതി നടപ്പാക്കാന്‍ യു.എസിനെ അനുവദിക്കില്ലെന്നും അറബ് ലീഗ് നിലപാടറിയിച്ചു.
ഫലസ്തീനുമായി കൂടിയാലോചിക്കാതെ ഡൊണാള്‍ഡ് ട്രംപും ഇസ്രഈല്‍ പ്രസിഡന്റ് നെതന്യാഹുവും ചേര്‍ന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്ന പദ്ധതിക്കെതിരെ തുടക്കം മുതലേ ഫലസ്തീന്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.