| Wednesday, 8th November 2023, 8:24 am

'അവന് ഞങ്ങളുടെ വോട്ട് നഷ്ട്ടപ്പെട്ടു': ജോ ബൈഡനെതിരെ അറബ് അമേരിക്കന്‍ ന്യൂസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇസ്രഈല്‍ – ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷവിമര്‍ശനവുമായി മിഷിഗണിലെ ഡിയര്‍ബോണില്‍ നിന്നുള്ള ദ്വിഭാഷാ പ്രതിവാര പ്രസിദ്ധീകരണമായ അറബ് അമേരിക്കന്‍ ന്യൂസ്. ‘അവന് ഞങ്ങളുടെ വോട്ട് നഷ്ട്ടപ്പെട്ടു’ എന്നായിരുന്നു പ്രസിദ്ധീകരണത്തിന്റെ കഴിഞ്ഞ വാരത്തിലെ തലക്കെട്ട്. ജോ ബൈഡന്റെ പൂര്‍ണമായ ഫോട്ടോയും ചുവന്ന നിറത്താല്‍ എഴുതിയ തലക്കെട്ടോട് കൂടിയതായിരുന്നു പ്രസിദ്ധീകരണത്തിന്റെ മുഖചിത്രം.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്ക് പ്രചരണം തുടങ്ങിയ ബൈഡന് അറബ്- മുസ്ലിം അമേരിക്കക്കാരുടെ ഇടയില്‍ സ്വാധീനം കുറയാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബൈഡന്റെ അഭിപ്രായങ്ങളും നിലപാടുകളും സമൂഹം ഏത് രീതിയില്‍ ഏറ്റെടുക്കുമെന്നുള്ളത് പരിശോധിക്കേണ്ടതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ആവശ്യപ്പെട്ടു.

ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന അധിനിവേശത്തിന് ബൈഡന് നല്‍കുന്ന പിന്തുണയില്‍ അറബ് – മുസ്ലിം അമേരിക്കക്കാര്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും വിശകലനം നടത്തുന്നതിനുമായുള്ള ചര്‍ച്ചകള്‍ വിജയം കണ്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

വൈറ്റ്ഹൗസും സര്‍ക്കാര്‍ ഡിപ്പാര്‍ട്‌മെന്റുകളും ചേര്‍ന്ന് നടത്തിയ യോഗത്തില്‍ അറബ് – മുസ്ലിം അഭിഭാഷകരോട് ഇസ്ലാമോഫോബിയയെ ചെറുക്കാനുള്ള ആദ്യ ദേശീയ തന്ത്രം പ്രഖ്യാപിക്കുമെന്ന് വാക്ക് നല്‍കിയിരുന്നു.

ബൈഡന്‍ ഭരണകൂടത്തിന്റെ ആക്രമണത്തിനുള്ള പിന്തുണയും നിലപാടും പശ്ചിമേഷ്യയില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ടെന്ന് ഫലസ്തീന്‍ അനുകൂല വക്താക്കള്‍ പറഞ്ഞു. അമേരിക്കന്‍ ഭരണകൂടം അക്രമം മൂടിവെക്കാന്‍ ശ്രമിക്കുകയാണെന്നും അതുകൊണ്ടാണ് ഇസ്ലാമോഫോബിയ തന്ത്രത്തെ തങ്ങള്‍ വിലക്കെടുക്കാത്തതെന്നും വക്താക്കള്‍ പറഞ്ഞു. ഭരണകൂടവുമായുള്ള ചര്‍ച്ചകള്‍ വിലമതിക്കുന്നില്ലെന്നും അമേരിക്കന്‍ അറബ് വിവേചന വിരുദ്ധ സമിതി (എ.ഡി.സി) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബെദ് അയൂബ് ചൂണ്ടിക്കാട്ടി.

അറബ് അമേരിക്കന്‍ സമൂഹങ്ങളില്‍ ബൈഡനുള്ള പിന്തുണ കുറഞ്ഞുവരുന്നതായി അറബ് അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സര്‍വെ ഫലങ്ങള്‍ സൂചിപ്പിച്ചു. 17 ശതമാനം ആളുകള്‍ മാത്രമാണ് ബൈഡനെ പിന്തുണക്കുന്നതെന്നും 2020ല്‍ ഉണ്ടായിരുന്നു 59 ശതമാനത്തില്‍ നിന്ന് ഗണ്യമായ കുറവാണ് ഉണ്ടായതാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.

Content Highlight:  Arab American News against Joe Biden

Latest Stories

We use cookies to give you the best possible experience. Learn more