ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രം ‘മലയന്‍കുഞ്ഞി’ന്റെ ട്രെയിലര്‍ ഡിസംബര്‍ 24 ന് ആറ് മണിക്ക് പുറത്ത് വിടും. എ.ആര്‍. റഹ്മാന്‍ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. യോദ്ധായ്ക്ക് ശേഷം എ.ആര്‍ റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക് തിരികെ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 1992 ല്‍ പുറത്തിറങ്ങിയ ‘യോദ്ധാ’യ്ക്ക് ശേഷം റഹ്മാന്‍ മലയാളത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ചിട്ടില്ല.
പൃഥിരാജിനെ നായികനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിത’ത്തിലും റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം ‘ആറാട്ടിലും’ റഹ്മാന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന മലയന്‍കുഞ്ഞിന്റെ രചനയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്. ചിത്രത്തില്‍ രജിഷ വിജയനാണ് നായികയായി എത്തുന്നത്. ഇവര്‍ക്ക് പുറമെ ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ദീപക് പരമ്പോല്‍ എന്നിവരും ചിത്രത്തില്‍ അണിനിരകുന്നുണ്ട്.
View this post on Instagram
അര്‍ജുന്‍ ബെന്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. സംവിധായകന്‍ ഫാസിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫഹദിന്റെ ആദ്യ ചിത്രമായ ‘കൈ എത്തും ദൂരത്തും’ നിര്‍മ്മിച്ചത് ഫാസില്‍ ആയിരുന്നു.
മലയന്‍കുഞ്ഞിന്റെ ചിത്രീകരണത്തിനിടെ സെറ്റിനു മുകളില്‍നിന്നു വീണ ഫഹദിന്റെ മൂക്കിനു പരുക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഷൂട്ടിങ്ങ് നിര്‍ത്തി വയ്‌ക്കേണ്ടി വരികയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: ar rahman shares the poster of malayankunju