മണിരത്‌നം സിനിമകള്‍ക്ക് നിരവധി തവണ പാട്ടുകള്‍ ഒരുക്കിയ സംഗീത സംവിധായകനാണ് എ.ആര്‍. റഹ്മാന്‍. മണിരത്‌നത്തിനൊപ്പം ജോലി ചെയ്യുന്നത് എന്നും പ്രിയപ്പെട്ട കാര്യമാണെന്ന് റഹ്മാന്‍ പലപ്പോഴായി പറഞ്ഞിട്ടുമുണ്ട്.
ഇപ്പോള്‍ മറ്റൊരു അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് റഹ്മാന്‍. മണിര്തനം സിനിമ ചെയ്യാനുള്ള പ്രായം നിനക്കായോ എന്ന് റോജ സിനിമയ്ക്കായുള്ള കരാറില്‍ ഒപ്പിട്ട സമയത്ത് പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്ന് എ.ആര്‍. റഹ്മാന്‍ പറയുന്നു. മാതൃഭൂമിയില്‍ രവിമേനോന്‍ എഴുതിയ കുറിപ്പാണിത്.
‘റോജയ്ക്കായി ഞാന്‍ ഒപ്പു വച്ചപ്പോള്‍ എന്നോട് പലരും പറഞ്ഞിരുന്നു. മണിരത്‌നം സിനിമ ചെയ്യാനുള്ള പ്രായം നിനക്കായോ എന്ന്. ഞാന്‍ പറയട്ടെ, അതൊരിക്കലും നേരത്തേ ആയിരുന്നില്ല. മണിരത്‌നം അസാധാരണമായ സര്‍ഗ്ഗശേഷിയുള്ള വ്യക്തിത്വമാണ്. എന്ത് ആശയം വേണമെങ്കിലും അദ്ദേഹവുമായി പങ്കുവെയ്ക്കാം. മണിരത്‌നം എന്നില്‍ പുലര്‍ത്തിയ വിശ്വാസം എന്നെ കൂടുതല്‍ ജോലി ചെയ്യാന്‍ പ്രേരിപ്പിച്ചു,’ റഹ്മാന്റെ വാക്കുകള്‍.
ഒരു വ്യക്തിക്ക് ഒരുപാടു പേരെ പ്രചോദിക്കാനാകുന്നതുപോലെ ഒരു പാട്ടിന് ചിലപ്പോള്‍ കലാപത്തിനെ തടയാനാകുമെന്നും റഹ്മാന്‍ പറഞ്ഞു.
മനോഹരമായ ഈണങ്ങള്‍ കൊണ്ട് തന്റെ ആദ്യ ചിത്രമായ റോജയില്‍ തന്നെ റഹ്മാന്‍ ദേശീയ പുരസ്‌കാരം കരസ്ഥമാക്കുകയായിരുന്നു.
കാട്ര് വെളിയിടൈ, മോം എന്നീ ചിത്രങ്ങള്‍ക്ക് ലഭിച്ച ദേശീയ പുരസ്‌കാരങ്ങള്‍ കൂടി ചേര്‍ത്ത് റഹ്മാന്‍ ആറ് ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയുണ്ടായി.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: AR Rahman says about his first film