ചെന്നൈ: സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പ്രായാധിക്യം മൂലമുള്ള ശാരീരികാസ്വസ്ഥതകളാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമ്മയുടെ ചിത്രം എ.ആര്‍ റഹ്മാന്റെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
തനിക്ക് സംഗീതത്തിലുള്ള അഭിരുചിയും കഴിവും ആദ്യം തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും അമ്മയാണെന്ന് റഹ്മാന്‍ നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പ്ലസ് ടു പഠനത്തിന് ശേഷം സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച് സംഗീതത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറഞ്ഞത് അമ്മയാണെന്നും റഹ്മാന്‍ പറഞ്ഞിരുന്നു.
‘സംഗീതമാണ് എന്റെ വഴിയെന്ന് തിരിച്ചറിഞ്ഞത് അമ്മയാണ്.’ റഹ്മാന്‍ പറയുന്നു.
റഹ്മാന് ഒമ്പത് വയസ്സുള്ളപ്പോഴാണ് അച്ഛന്‍ ആര്‍.ഒ ശേഖര്‍ മരണപ്പെടുന്നത്. സംഗീതസംവിധായകനായിരുന്നു ശേഖര്‍. തുടര്‍ന്ന് അമ്മയാണ് റഹ്മാനെയും സഹോദരങ്ങളെയും വളര്‍ത്തിയത്. കുട്ടിക്കാലത്തെ കുറിച്ച് പറയുമ്പോഴെല്ലാം അമ്മയെ കുറിച്ച് റഹ്മാന്‍ വളരെയധികം പരാമര്‍ശിക്കാറുണ്ടായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: AR Rahman’s mother Kareema Beegum passes away