നിങ്ങള്‍ക്ക് ഒന്നും അടിച്ചേല്‍പ്പിക്കാനാവില്ല, വ്യക്തിപരമായ ഇഷ്ടമാണ്; ഇസ്‌ലാം സ്വീകരിച്ചതിനെക്കുറിച്ച് എ.ആര്‍ റഹ്മാന്‍
national news
നിങ്ങള്‍ക്ക് ഒന്നും അടിച്ചേല്‍പ്പിക്കാനാവില്ല, വ്യക്തിപരമായ ഇഷ്ടമാണ്; ഇസ്‌ലാം സ്വീകരിച്ചതിനെക്കുറിച്ച് എ.ആര്‍ റഹ്മാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th January 2021, 12:59 pm

ചെന്നൈ: ഇസ്‌ലാം സ്വീകരിക്കാനുള്ള കാരണം വെളിപ്പെടുത്തി പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് റഹമാന്‍ തന്റെ മതപരിവര്‍ത്തനത്തെക്കുറിച്ച് മനസ്സു തുറന്നത്.

നിങ്ങള്‍ക്ക് ഒന്നും അടിച്ചേല്‍പ്പിക്കാനാകില്ലെന്നും ചരിത്രം ബോറായതുകൊണ്ട് ഇകണോമിക്‌സോ സയന്‍സോ എടുത്തോളൂ എന്ന് നിങ്ങളുടെ മകനോടോ മകളോടോ പറയാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. അതെല്ലാം വ്യക്തിപരമായ ഇഷ്ടമാണെന്നും മതം അടിച്ചേല്‍പ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹം പറയുന്നു.

ഇസ്‌ലാമിലേക്ക് മതം മാറുന്നു എന്നല്ല,ഒരിടം കണ്ടെത്തുക എന്നതാണ്. കാര്യങ്ങള്‍ അങ്ങേയറ്റം സവിശേഷമാണ് എന്നാണ് ആത്മീയ അധ്യാപകര്‍, സൂഫി ഗുരുക്കള്‍ എന്നിവര്‍ എന്നെയും മാതാവിനെയും പഠിപ്പിച്ചത്. എല്ലാ വിശ്വാസത്തിലും ഇത്തരം സവിശേഷതകള്‍ ഉണ്ട്. ഇതാണ് നമ്മള്‍ തെരഞ്ഞെടുത്തത്. ഞങ്ങള്‍ അതിനു മുമ്പില്‍ ഉറച്ചു നില്‍ക്കുന്നു. മതം മാറിയതിനെക്കുറിച്ച് റഹ്മാന്‍ പറഞ്ഞു.

റഹ്മാന്റെ ആദ്യത്തെ പ്രൊജക്ടായ റോജ സിനിമയ്ക്ക് മുമ്പായിരുന്നു മതം മാറിയതെന്നും റോജയുടെ ഫിലിം ക്രെഡിറ്റില്‍ അവസാന നിമിഷമാണ് പഴയ പേരായ ദിലീപ് കുമാറിന് പകരം എ.ആര്‍ റഹ്മാന്‍ എന്ന പേര് വെച്ചതെന്നും അദ്ദേഹത്തെക്കുറിച്ചുള്ള നോട്ട്‌സ് ഓഫ് എ ഡ്രീം എന്ന ആത്മകഥാപരമായ പുസ്തകത്തില്‍ പറയുന്നുണ്ട്. മാതാവായ കരീന ബീഗമാണ് മതം മാറാന്‍ നിര്‍ബന്ധം പിടിച്ചതെന്നും പുസ്തകത്തില്‍ പറയുന്നു.

പ്രാര്‍ത്ഥന തന്നെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും വീഴ്ചകളില്‍ സഹായിച്ചത് വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: AR Rahman responce about islam cast