| Sunday, 8th October 2017, 8:12 am

മോദിയുടെ നോട്ടുനിരോധനത്തെ തുറന്ന് കാട്ടി 'പറക്കും താമരയുമായി' ഏ.ആര്‍ റഹ്മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാജ്യത്ത് നോട്ടു നിരോധനം നടന്നിട്ട് നവംബറില്‍ ഒരു വര്‍ഷം തികയുകയാണ്. ഏറെ കൊട്ടിഘോഷിക്കപ്പെട്ടിരുന്ന നോട്ടുനിരോധനം പരാജയമായിരുന്നെന്നും ഉദ്ദേശിച്ച് ഫലം ഉണ്ടാക്കിയിട്ടില്ലെന്നും ആര്‍.ബി.ഐയുടെ കണക്കുകള്‍ ഈ അടുത്ത് പുറത്ത് വന്നിരുന്നു.

ഇപ്പോഴിതാ നോട്ടു നിരോധനത്തെ കുറിച്ച് പുതിയ ഒരു മ്യൂസിക്കല്‍ ആല്‍ബം നിര്‍മ്മിച്ചിരിക്കുകയാണ് ഓസ്‌ക്കാര്‍ ജേതാവ് എ.ആര്‍ റഹ്മാന്‍.”ദ ഫ്ളയിങ് ലോട്ടസ്” എന്ന തന്റെ ഏറ്റവും പുതിയ സംഗീത ആല്‍ബം നോട്ടു നിരോധനനം രാജ്യത്തെ ജനങ്ങളെ ഏതൊക്കെ രീതിയില്‍ സ്വാധീനിച്ചു എന്നുള്ളതിന്റെ സംഗീത ആവിഷ്‌ക്കാരമാണ്.


Also Read ‘അതെ ഞാന്‍ ആദിവാസി മാവിലന്‍ തന്നെ എന്നിരുന്നാലും എന്റെയും നിന്റെയും ശരീരത്തിലെ രക്തത്തിന്റെ നിറം കട്ട ചോപ്പെന്നെ’; വീട്ടില്‍ പണിക്ക് വന്ന് ചായകുടിക്കാതെ അയിത്തം കാട്ടിയവരോട് യുവതി


ഇന്ത്യയെ കുറിച്ച് പൗരന്‍മാരുടെ വികാരങ്ങള്‍ എന്തൊക്കെയാണ് രാജ്യത്തെ നോട്ടുനിരോധനം സാധാരണക്കാരെ എങ്ങിനെയെല്ലാം ബാധിച്ചു എന്നൊക്കെയാണ് പ്രധാനമായും ഈ സംഗീത ആല്‍ബത്തില്‍ വിഷയമാക്കിയിരിക്കുന്നത്.

“ഫ്‌ളയിംങ് ലോട്ടസ്” ഉപയോഗിച്ച്, ചരിത്രപരമായ നോട്ടുനിരോധനത്തിനെ തുടര്‍ന്ന് ജനങ്ങളിലൂണ്ടായ വ്യത്യസ്ഥവികാരങ്ങള്‍ അത് പ്രശംസകളും പ്രതിഷേധങ്ങളും ഒരു പോലെ സംഗീതത്തിന്റെ ഭാഷയിലൂടെ അവതരിപ്പിക്കുകയാണ് ഇത് ഇങ്ങനെ കൂടി രേഖപ്പെടുത്തെണ്ടത് അത്യാവശ്യമാണെന്നുമാണ് തന്റെ പുതിയ ആല്‍ബത്തെ കുറിച്ച് റഹ്മാന്‍ പ്രതികരിച്ചത്.

വീഡിയോ കാണാം

We use cookies to give you the best possible experience. Learn more