| Monday, 19th September 2016, 8:35 pm

ദൈവത്തിലേക്കെത്താനുള്ള ഭാഷയാണ് സംഗീതമെന്ന് മദീനയില്‍ വെച്ച് ഒരു ഇമാം എന്നോടു പറഞ്ഞു: എ.ആര്‍ റഹ്മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സംഗീതം ദൈവത്തിലേക്കെത്താനുള്ള ഒരു മാര്‍ഗ്ഗമാണ്. ഈ  വാക്കുകള്‍ കേള്‍ക്കുകയും അദ്ദേഹം മദീനയിലെ ഒരു ഇമാമാണെന്ന് അറിയുകയും കൂടി ചെയ്തതോടെ റഹ്മാന്‍ ശരിക്കും ഞെട്ടി.


ന്യൂദല്‍ഹി: മദീന സന്ദര്‍ശനത്തിനിടെ തന്നെ അത്ഭുതപ്പെടുത്തിയ ഒരു സംഭവം തുറന്നു പറഞ്ഞിരിക്കുകയാണ് ലോകസംഗീതത്തിലെ ഇന്ത്യന്‍ സാന്നിധ്യമായ എ.ആര്‍ റഹ്മാന്‍. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ ആഭിമുഖത്തിലായിരുന്നു അദ്ദേഹം ഈ സംഭവം ഓര്‍ത്തെടുത്തത്.

അടുത്തിടെ താന്‍ മദീനയില്‍ തീര്‍ത്ഥാടനത്തിനായി പോയിരുന്നു. അവിടെ വെച്ച് ഒരു പഴയ സൃഹൃത്തിനെ കണ്ടുമുട്ടുകയും അദ്ദേഹം തന്നെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അമ്മയുടെ സ്വദേശം മദീനയായിരുന്നു കൂടാതെ അദ്ദേഹത്തിന്റെ സഹോദരന്‍ ഒരു ഇമാമും.


താന്‍ ഒരു സംഗീതജ്ഞനാണെന്ന് സുഹൃത്ത് പരിജയപ്പെടുത്തി. ഉടനെ ഇമാമിന്റെ മുഖത്ത് ഒരു ചിരി വിടര്‍ന്നു. പിന്നീട് അദ്ദേഹം പറഞ്ഞ  കാര്യമാണ് തന്നെ ഞെട്ടിച്ചു കളഞ്ഞതെന്ന് എ.ആര്‍ റഹ്മാന്‍ പറയുന്നു.

സംഗീതം ദൈവത്തിലേക്കെത്താനുള്ള ഒരു മാര്‍ഗ്ഗമാണ്. ഈ  വാക്കുകള്‍ കേള്‍ക്കുകയും അദ്ദേഹം മദീനയിലെ ഒരു ഇമാമാണെന്ന് അറിയുകയും കൂടി ചെയ്തതോടെ റഹ്മാന്‍ ശരിക്കും ഞെട്ടി. സംഗീതം ഹറാമാണെന്ന് കരുതുന്ന ഔറംഗസേബ് മോഡലും സംഗീതത്തെ പരമമായി കാണുന്ന സൂഫി മോഡലും തമ്മിലുള്ള വ്യത്യാസവുമായി ഏങ്ങനെ പൊരുത്തപ്പെട്ടു പോകും എന്ന ചോദ്യത്തിന് മറുപടി നല്‍കവെയാണ് റഹ്മാന്‍ ഇക്കാര്യം സൂചിപ്പിച്ചത്.

ഇമാമിന്റെ ഭാഗത്തു നിന്നുമുണ്ടായ പ്രതികരണം സങ്കീര്‍ണ്ണമായ കാര്യങ്ങളെ ചിലര്‍ എത്ര ലളിതമായാണ് സമീപിക്കുന്നത് എന്നതിന് ഉദാഹരണമാണെന്നും റഹ്മാന്‍ ചൂണ്ടിക്കാട്ടി.

ഞാന്‍ വരുന്നത് സംഗീത പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ നിന്നാണ്. എന്റെ അച്ഛന്‍ ഒരു സംഗീത സംവിധായകനായിരുന്നു. എന്റെ കുടുംബത്തിന്റെ പാരമ്പര്യമാണ് ഞാന്‍ പിന്തുടരുന്നത്. സൂഫിസത്തിന്റെ സൗന്ദര്യം സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ താനും റഹ്മാന്‍ വ്യക്തമാക്കി.

എന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഈണങ്ങള്‍ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന എ.ആര്‍ റഹ്മാനെ  ബലി പെരുന്നാളിന് പിറ്റേ ദിവസം ഒരു പുരസ്‌ക്കാരം തേടിയെത്തുകയുമുണ്ടായി. ഏഷ്യന്‍ സംസ്‌കാരം ഉയര്‍ത്തിക്കൊണ്ടു വരുന്നതിനും പരിപാലിക്കുന്നതിനും ജപ്പാന്‍ നല്‍കുന്ന ഫുക്കൗക്ക പുരസ്‌ക്കാരമായിരുന്നു അത്. ജപ്പാനിലെ ഒരു നഗരത്തിന്റെ പേരാണ് ആ പുരസ്‌ക്കാരത്തിന് നല്‍കിയിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more