നീണ്ട 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് ബ്ലസി സംവിധാനം ചെയ്യുന്ന ആടു ജീവിതം. ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് ശരീര ഭാരം കുറച്ചത് സിനിമാ ലോകം വലിയ ചര്‍ച്ചയാക്കിയിരുന്നു. കൊവിഡ് മൂലം ആടുജീവിതത്തിന്റെ ജോര്‍ദനിലെ ഷൂട്ടിങ് മുടങ്ങിയതും സിനിമ ചിത്രകരണ സംഘം അവിടെ കുടുങ്ങിയതും വലിയ വാര്‍ത്തായായതുമാണ്.
കൊവിഡ് പ്രതിസന്ധി അവസാനിച്ചതോടെ ജോര്‍ദാനില്‍ ഷൂട്ട് ചെയ്യാന്‍ ബാക്കിയുള്ള ഭാഗം ചിത്രീകരിക്കാന്‍ പൃഥ്വിയും സംഘവും ഏപ്രില്‍ അവസാന വാരം ജോര്‍ദാനിലേക്ക് പോയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്ന എ. ആര്‍ റഹ്മാനും ചിത്രത്തിന്റെ സംഗീതം ചിട്ട പ്പെടുത്താന്‍ ജോര്‍ദാനില്‍ എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് എ.ആര്‍ റഹ്മാന്‍ ഇക്കാര്യം അറിയിച്ചത്.
‘രണ്ട് ദിവസം ഫോണില്ല ഇന്റര്‍നെറ്റ് ഇല്ല ആകെ കൂട്ടിനുള്ളത് ഒട്ടകങ്ങളും ആടും മാത്രമാണ്’ എന്ന അടികുറിപ്പോടെയാണ് എ.ആര്‍ റഹ്മാന്‍ ജോര്‍ദാനില്‍ എത്തിയ വിവരം ആരാധകരെ അറിയിച്ചത്.
ആടുജീവിതത്തിനൊപ്പം ഫഹദ് ഫാസില്‍ ചിത്രം മലയന്‍ കുഞ്ഞിന്റെയും സംഗീത സംവിധാനം നിര്‍വഹിക്കുന്നതും എ.ആര്‍ റഹ്മാന്‍ തന്നെയാണ്.
കഴിഞ്ഞ ദിവസം ഐ.പി.എല്‍ ഫൈനല്‍ വേദിയിലും.എ.ആര്‍.റഹ്മാന്‍ സംഗീത നിശ അവതരിപ്പിച്ചിരുന്നു.
View this post on Instagram
Content Highlights : AR Rahman at Jordhan for Composing Music for Prithviraj Upcoming Movie Aadujeevitham