ന്യൂദല്‍ഹി: ഇന്റക്‌സിന്റെ 4ജി സ്മാര്‍ട് ഫോണ്‍ നിരയിലേക്ക് പുതിയ രണ്ട് ഫോണുകള്‍ കൂടി. ഇന്റക്‌സ് അക്വ വിങ്, അക്വ റേസ് ഫോര്‍ജി സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കി. റീടെയില്‍ സ്റ്റോറുകളില്‍ ഈ ഫോണുകള്‍ ലഭ്യമാകും. അക്വ വിങ്ങിന് 4,999 രൂപയും ഇന്റക്‌സ് അക്വ റേസിന് 5.199 രൂപയുമാണ് വില. രണ്ട് ഹാന്റ്‌സെറ്റുകളും കറുപ്പ്, വെള്ള നിറങ്ങളില്‍ ലഭ്യമാണ്.
പ്രത്യേകതകള്‍ നോക്കുമ്പോള്‍- 800×480 റസലൂഷണിലുള്ള നാല് ഇഞ്ച് WVGA TN ഡിസ്‌പ്ലേയാണ് അക്വ വിങ്ങിനുള്ളത്. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് ഓപറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹാന്റ്‌സെറ്റില്‍ ഡ്യുവല്‍ സിം സൗകര്യമാണുള്ളത്. 1 GHz മീഡിയകോര്‍ പ്രൊസസര്‍, 1 ജിബി റാം, ഇന്റേണല്‍ മെമ്മറി എന്നിവയും ഇന്റക്‌സ് അക്വവിങ്ങിന്റെ പ്രത്യേകതകളാണ്.
എല്‍.ഇ.ഡി ഫ്‌ളാഷോടുകൂടിയ 5 മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറയും 0.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണ് ഇതിനുള്ളത്. 4.ജി, എല്‍.ടി.ഇ, 3ജി, വൈഫൈ, ജി.പി.എസ്, ബ്ലൂടൂത്ത് എന്നി കണക്റ്റിവിറ്റി സൗകര്യങ്ങളും അക്വ വിങ്ങിനുണ്ട്. 1,500 mAh ബാറ്ററിയാണിതിനുള്ളത്.
ഇന്റക്‌സ് അക്വ റേസിന്റെ പ്രത്യേകതകള്‍- ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഓപറേറ്റിങ് സിസ്റ്റമാണ് ഈ ഫോണിനുമുള്ളത്. 854x 480 പിക്‌സലിന്റെ 4.5 ഇഞ്ച് FWVGA ഡിസിപ്ലേ, 1 GHz ക്വാഡ്‌കോര്‍ മീഡിയടെക് പ്രൊസസര്‍, 1ജി.ബി റാം, 8 ജിബി റോം, 128 ജി.ബി വരെ ഉയര്‍ത്താവുന്ന മൈക്രോ എസ്.ഡി കാര്‍ഡ് സൗകര്യം. അക്വ വിങ്ങിനെ പോലെ 5 മെഗാപിക്‌സലിന്റെ എല്‍.ഇ.ഡി ഫ്‌ലാഷോട് കൂടിയ റിയര്‍ ക്യാമറയാണ് ഇതിനുള്ളത്. അതേസമയം ഫ്രണ്ട് ക്യാമറ 2 മെഗാപിക്‌സലിന്റേതാണ്. 1,800 mAh ന്റെ ബാറ്ററിയാണ് ഈ ഹാന്റ്‌സെറ്റിനുള്ളത്. 4.ജി, എല്‍.ടി.ഇ, 3ജി, വൈഫൈ, ജി.പി.എസ്, ബ്ലൂടൂത്ത് എന്നി കണക്റ്റിവിറ്റി സൗകര്യങ്ങളും അക്വ റേസിനുണ്ട്.