| Sunday, 9th January 2022, 5:32 pm

ഗൂഗിള്‍ പേയും ഫോണ്‍ പേയുമടക്കമുള്ള ആപ്പുകള്‍ പണിമുടക്കി, എട്ടിന്റെ പണി കിട്ടി ഉപഭോക്താക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഡിജിറ്റല്‍ പേമെന്റിന് വേണ്ടി ഉപയോഗിക്കുന്ന യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫയ്‌സിന്റെ പ്രവര്‍ത്തനത്തില്‍ പ്രശ്‌നം നേരിട്ടതോടെ ആപ്പുകള്‍ പണി മുടക്കം. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം പോലുള്ള ആപ്പുകളാണ് പണി മുടക്കിയത്.

ഞായറാഴ്ച വൈകീട്ടോടെയാണ് ആപ്പുകള്‍ പണി മുടക്കിയത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പരാതിയുമായി ഉപഭോക്താക്കള്‍ രംഗത്ത് എത്തി.

വാരാന്ത്യത്തില്‍ തന്നെ ഇത്തരത്തില്‍ ആപ്പ് പണി മുടക്കുന്നത് വലിയ പ്രശ്‌നമാണ് ഉണ്ടാക്കിയെതെന്ന് ഉപഭോക്താക്കള്‍ പ്രതികരിച്ചു. ഇതിന് പിന്നാലെ വിശദീകരണവുമായി എന്‍.പി.സി.ഐ രംഗത്തെത്തി.

ചില സാങ്കേതിക കാരണങ്ങളാലാണ് യുപിഐ സേവനങ്ങള്‍ നിശ്ചലമായതെന്നും പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നുമായിരുന്നു എന്‍.പി.സി.ഐയുടെ വിശദീകരണം.

എന്നാല്‍ പ്രശ്‌നം പരിഹരിച്ചെന്ന് എന്‍.പി.സി.ഐ പറഞ്ഞതിന് ശേഷവും പണമിടപാടിന് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് ഉപഭോക്താക്കളില്‍ ചിലര്‍ ട്വീറ്റ് ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Apps like Google Pay and PhonePe went down, and customers in trouble

We use cookies to give you the best possible experience. Learn more