[]തിരുവനന്തപുരം: സംസ്ഥാനത്തെ 86 മെഡിക്കല്‍ പി.ജി സീറ്റുകളുടെ അംഗീകാരം റദ്ദാക്കി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് സീറ്റുകളുടെ അംഗീകാരം റദ്ദാക്കിയത്. മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനെത്തുടര്‍ന്നായിരുന്നു നടപടി.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 53 സീറ്റുകളുടെയും സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ 33 സീറ്റുകളുടെയും അംഗീകാരമാണ് റദ്ദാക്കിയത്.
12 മെഡിക്കല്‍ കോളജുകളുടെ സീറ്റുകളാണ് ദദ്ദാക്കിയിരിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളജുകളിലെ സീറ്റുകളും റദ്ദാക്കിയിട്ടുണ്ട്.
അധ്യാപകരുടെ കുറവാണ് സീറ്റ് റദ്ദാക്കാന്‍ ഒരു പ്രധാനകാരണമായി പറയുന്നത്. മെഡിക്കല്‍ കോളജില്‍ ഉണ്ടായിരുന്ന അധ്യാപകരെ നിയന്ത്രണമില്ലാതെ സ്ഥലം മാറ്റിയതോടെയാണ് പല മെഡിക്കല്‍ കോളജുകളിലും പഠിപ്പിക്കാന്‍ അധ്യാപകരില്ലാതായത്.
സ്വകാര്യ മേഖലയില്‍ വന്‍ തുക നല്‍കി സീറ്റ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഈ നടപടി തിരിച്ചടിയായിരിക്കുന്നത്. ഈ വിദ്യാര്‍ത്ഥികള്‍ ഇനി എന്ത് ചെയ്യണം എന്ന ചോദ്യമാണ് ഉയരുന്നത്.