വാഷിങ്ടണ്‍ ഡി.സി : ഭീകര സംഘടനയായ അല്‍ഖഈദയിലേക്ക് ഭീകരരെ തെരഞ്ഞെടുത്തത് പ്രത്യേക ആപ്ലിക്കേഷന്‍ ഫോമുകള്‍ ഉപയോഗിച്ചായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അല്‍-ഖ്വയിദ നേതാവ് ഒസാമ ബിന്‍ ലാദന്‍ വധിക്കപ്പെട്ട പാക്കിസ്ഥാനിലെ അബട്ടാബാദില്‍ നിന്നും കണ്ടെടുത്ത രേഖകളില്‍ യുവാക്കളെ അല്‍-ഖ്വയിദയിലേക്ക് ജോലിക്കെടുക്കുന്നതിനായുള്ള അപ്ലിക്കേഷന്‍ ഫോമുകളും ഉണ്ടായിരുന്നു. രഹസ്യമാക്കി സൂക്ഷിച്ചിരുന്ന ഈ രേഖകള്‍ ഈ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമാണ് പുറത്ത് വിട്ടത്.
ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് ജോലിക്കെടുക്കാനായുള്ള ആപ്ലിക്കേഷന്‍ ഫോമില്‍ പതിവുപോലെ തന്നെ അപേക്ഷകരുടെ വിശദവിവരങ്ങളാണ് ചോദിക്കുന്നത്. പേരും വയസ്സും വിവാഹിതരാണോ എന്നുമക്കെയുള്ള ചോദ്യങ്ങള്‍ തുടക്കത്തില്‍ തന്നെയുണ്ട്. ഇവ കൃത്യമായും വ്യക്തമായും എഴുതാനും ആവശ്യപ്പെടുന്നുണ്ട്.
എന്തെങ്കിലും നേരം പോക്കുകളുണ്ടോ? എപ്പോഴെങ്കിലും കുറ്റകൃത്യങ്ങളില്‍ പ്രതിയായിട്ടുണ്ടോ എന്നൊക്കെ ചോദിക്കുന്നുണ്ട്.
ഭീകര പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ള അപേക്ഷകരോട് അടുത്ത ബന്ധുവിന്റെ പേരും നല്‍കാന്‍ ആവശ്യപ്പെടുന്നുണ്ട്. “ജോലിസമയത്ത്” അപകടത്തില്‍പ്പെട്ടാല്‍ വിവരമറിയിക്കുന്നതിനാണ് ഇത്. നിങ്ങള്‍ രക്തസാക്ഷിയായാല്‍ ഞങ്ങള്‍ ആരെയാണ് ബന്ധപ്പെടേണ്ടത് എന്നാണ് ശരിക്കുമുള്ള ചോദ്യം.
അവസാനം ഇതില്‍ നിന്നൊക്കെ മാറി, ചാവേര്‍ ആക്രമണം നടത്താന്‍ താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ എന്നും ചോദിക്കുന്നുണ്ട്.