മുന്‍പുള്ള മോഡലുകളുമായി വളരെ അടുത്തരീതിയില്‍ സാമ്യമുള്ള മോഡലുകള്‍ തന്നെയാണ് ആപ്പിള്‍ വീണ്ടും വീണ്ടും പരീക്ഷിക്കുന്നതെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്
[]2012 ല്‍ പുറത്തിറക്കിയ ആപ്പിള്‍ ഐഫോണ്‍ 5 ഉപഭോക്താക്കളില്‍ നിന്നും തിരിച്ചടി നേരിടുന്നതായി പഠനം. ആപ്പിള്‍ പുതുതായി പുറത്തിറക്കുന്ന ഫോണുകളോടൊന്നും ഉപഭോക്താക്കള്‍ക്ക് വലിയ മമത പോര. []
മുന്‍പുള്ള മോഡലുകളുമായി വളരെ അടുത്തരീതിയില്‍ സാമ്യമുള്ള മോഡലുകള്‍ തന്നെയാണ് ആപ്പിള്‍ വീണ്ടും വീണ്ടും പരീക്ഷിക്കുന്നതെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.
അതേസമയം സാംസങ് ഗാലക്‌സി എസ് ഫോറിന് വലിയ പരാതികളൊന്നും ഉപഭോക്താക്കളില്‍ നിന്നും കേള്‍ക്കേണ്ടി വന്നിട്ടില്ല. ട്വറ്ററിലും ഫേസ്ബുക്കിലും മറ്റ് ബ്ലോഗുകളിലും നടത്തിയ സര്‍വേയിലൂടെയാണ് ആളുകളുടെ അഭിപ്രായം വ്യക്തമായത്.
2012 സെപ്റ്റംബറില്‍ ആപ്പിള്‍ ഐഫോണ്‍ 5 പുറത്തിറക്കി. ഈവര്‍ഷം മാര്‍ച്ചിലാണ് സാംസങ് ഗാലക്‌സി എസ് 4 പുറത്തിറക്കുന്നത്. ബ്ലാക്‌ബെറി Z10 ജനുവരിയിലും നോക്കിയ ലൂമിയ 920 ആദ്യം അനൗണ്‍സ് ചെയ്യുന്നത് 2012 സെപ്റ്റംബറിലുമാണ്.
ആപ്പിള്‍ ഐഫോണ്‍ 5 നെ കുറിച്ച് നിരവധി പരാതികളാണ് ഉപഭോക്താക്കളില്‍ നിന്നും ലഭിച്ചത്. പുതിയ മോഡലുകളില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ കമ്പനി പാടെ പരാജയപ്പെട്ടെന്ന് നിരവധി പേര്‍ അഭിപ്രായപ്പെടുന്നു.
ആപ്പിളിന്റെ ലാന്‍ഡ്മാര്‍ക്ക് കാണിക്കുന്ന സ്ഥലവും തെറ്റായാണ് കാണിക്കുന്നത്. തെറ്റായ ഡയരക്ഷന്‍സും നിലവാരമില്ലാത്ത സാറ്റലൈറ്റ് ഇമേജുമാണ് ആപ്പിള്‍ പ്രദാനം ചെയ്തതെന്നും ഉപഭോക്താക്കള്‍ കുറ്റപ്പെടുത്തുന്നു
മാപ്പിങ് അപ്ലിക്കേഷനുകളിലും പവര്‍ കണക്ടര്‍ സോക്കറ്റിലും ഒരു രീതിയിലുള്ള പുതുമയും കമ്പനിക്ക് അവകാശപ്പെടാനില്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഐഫോണ്‍ 5 ല്‍ 30 പിന്‍ പവര്‍ സോക്കറ്റ് ഘടിപ്പിച്ചു. []
അതുകൊണ്ട് തന്നെ ആപ്പിളിന്റെ മുന്‍ ഉപഭോക്താക്കകള്‍ക്ക് പഴയ ചാര്‍ജര്‍ പുതിയ ഡിവൈസില്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയായി.
അതുപോലെ മുന്‍പത്തെ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ മാപ്പിങ് അപ്ലിക്കേഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് ആപ്പിള്‍ മാപ്‌സ് എന്ന പേരില്‍ ഐഫോണ്‍ 5 ലും എടുത്തിട്ടു.
അതുപോലെ തെറ്റായാണ് ആപ്പിളിന്റെ ലാന്‍ഡ്മാര്‍ക്ക് കാണിക്കുന്നത്. തെറ്റായ ഡയരക്ഷന്‍സും നിലവാരമില്ലാത്ത സാറ്റലൈറ്റ് ഇമേജുമാണ് ആപ്പിള്‍ പ്രദാനം ചെയ്തതെന്നും ഉപഭോക്താക്കള്‍ കുറ്റപ്പെടുത്തുന്നു.
ഇതിന് പുറമെ പിക്ചറിന്റെ നിലവാരവും വേണ്ടവിധം ലഭിക്കുന്നില്ലെന്നും ആളുകള്‍ക്ക് പരാതിയുണ്ട്. പല ചിത്രങ്ങളിലും പര്‍പ്പിള്‍ കളര്‍ കൂടുതലായി വരുന്നെന്ന് ചിലര്‍ പറയുന്നുണ്ട്. ഇതിന് പുറമെ ഹാന്‍ഡ് സെറ്റിന്റെ കോട്ടിങ് പൊട്ടുന്നതായു പരാതിയുണ്ട്.
വൈറ്റ് ഹാന്‍ഡ്‌സെറ്റുകളില്‍ സ്‌ക്രീനിന് പുറത്തേക്ക് വെളിച്ചം വരുന്നതായും പരാതിയുണ്ട്. ആപ്പിള്‍ ഐഫോണ്‍ 5 പുറത്തിറക്കുമ്പോള്‍ നിരവധി പുതുമകള്‍ പ്രതീക്ഷിച്ചിരുന്നെന്നും എന്നാല്‍ പഴയ മോഡലുകളുടെ തനിയാവര്‍ത്തനം മാത്രമാണ് പുതിയതില്‍ കാണാനായതെന്ന് അഭിപ്രായപ്പെടുന്നവരാണ് നിരവധി പേരും.
ആപ്പിളിന്റെ പുറത്തിറക്കുന്ന മോഡല്‍ 5S ഇന്റര്‍നെറ്റ് സ്പീഡിനേക്കാള്‍ പത്ത് മടങ്ങ് കൂടുതല്‍ സ്പീഡുള്ളതാണെന്നാണ് അറിയുന്നത്. ഇതിന് പുറമെ ഐഫോണ്‍ 6 ഉം സെപ്റ്റംബറില്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിക്കുന്നു
ആപ്പിളിന്റെ അടുത്ത ഐഫോണ്‍ സെപ്റ്റംബര്‍ 10 ന് അനൗണ്‍സ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഉപഭോക്താക്കളുടെ അടുത്ത് നിന്ന് ലഭിച്ച ഈ പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപനം കുറച്ചുകൂടി മുന്നോട്ട് നീക്കാനാണ് തീരുമാനമെന്ന് അറിയുന്നു. []
ആപ്പിളിന്റെ പുറത്തിറക്കുന്ന മോഡല്‍ 5S ഇന്റര്‍നെറ്റ് സ്പീഡിനേക്കാള്‍ പത്ത് മടങ്ങ് കൂടുതല്‍ സ്പീഡുള്ളതാണെന്നാണ് അറിയുന്നത്. ഇതിന് പുറമെ ഐഫോണ്‍ 6 ഉം സെപ്റ്റംബറില്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിക്കുന്നു.
ആദ്യമായാണ് സാംസങ് ഒരേമാസം തന്നെ 2 മോഡലുകള്‍ പുറത്തിറക്കുന്നത്. അതേസമയം ആപ്പിളിന് നേരെയുള്ള പരാതിയില്‍ വെറും 17 ശതമാനം മാത്രമാണ് ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയതെന്നും ശ്രദ്ധേയമാണ്. ടച്ച് സ്‌ക്രീനിലും ബട്ടനുകളിലും പ്രശ്‌നമുള്ളതായും ചിലര്‍ പറയുന്നുണ്ട്.
സാംസങ്ങിന്റെ ബാറ്ററി ചാര്‍ജിങുമായി ബന്ധപ്പെട്ടും സ്‌ക്രീന്‍ നിലവാരമായി ബന്ധപ്പെട്ടും നിരവധി പരാതികള്‍ വന്നിട്ടുണ്ട്.
എന്നിരുന്നാലും ആപ്പിളുമായി താരതമ്യം ചെയ്യുമ്പോള്‍ സാംസങ്ങിന്റെ കൂടെയാണ് കൂടുതല്‍ പേരും നില്‍ക്കുന്നത്. സാംസങ് ഗാലക്‌സി എസ് 4 ഉം എസ് 3 യും ടോപ്പ് ടെന്‍ ഫോണുകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.