ആപ്പളിന്റെ ഏറ്റവും പുതിയ സോഫ്റ്റ് വെയര്‍ ഉടന്‍ എത്തും. ആപ്പിളിന്റെ ഓരോ പുതിയ മോഡലിലും പുതുമയുള്ള എന്തെങ്കിലുമുണ്ടായിരിക്കും. ഏറ്റവും പുതിയതായി ഇറങ്ങാനിരിക്കുന്ന ios6 നുമുണ്ട് ചില പ്രത്യേകതകള്‍.
പഴയ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി പുതുതായി ധാരാളം പ്രത്യേകതകളുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പക്ഷേ ഇതെല്ലാം എല്ലാ ഡിവൈസിലും ലഭ്യമാകണമെന്നില്ല. 2009 ന് ശേഷമിറങ്ങിയ ഐപാഡ് മോഡലുകളിലും പുതിയ ഐപോഡ് ടച്ച് മോഡലുകളിലും പുതിയ സോഫ്റ്റ് വെയര്‍ ലഭ്യമാകും.
പക്ഷേ പുതിയ മോഡല്‍ എന്ന് റിലീസാകുമെന്ന് മാത്രം വെളിപ്പെടുത്തിയിട്ടില്ല. ആപ്പിള്‍ സിഇഒ ടിം കൂക്ക് ആണ് പുതിയ മോഡലിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. വേള്‍ഡ് വൈഡ് ഡെവലപേഴ്‌സ് കോര്‍പ്പറേഷന്റെ(WWDC) വാര്‍ഷിക സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
2010 ല്‍ നടന്ന WWDC കോണ്‍ഫറന്‍സിലായിരുന്നു ആപ്പിള്‍ ഐഫോണ്‍4 നെകുറിച്ച് പ്രഖ്യാപിച്ചത്. പക്ഷേ 2012 ല്‍ ഇത്തരത്തിലൊരു പ്രഖ്യാപനവുമായി ആപ്പിള്‍ വീണ്ടുമെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ios5 പുറത്തിറക്കിയതിന് ശേഷം സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ പിടിച്ചുനില്‍ക്കുന്നതിനായി ധാരാളം പുതിയ ഫീച്ചേഴ്‌സ് കൊണ്ടുവന്നിരുന്നു. “സിറി” വിര്‍ച്വല്‍ അസിസ്റ്റന്‍ഡ്‌സ് ഇതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു. ഇത്കൊണ്ട് ടിമ്മിന്റെ അറിയിപ്പിന് ശേഷം മോഡലിനായുള്ള കാത്തിരിപ്പിലാണ് ആപ്പിള്‍ ആരാധകര്‍.