ആപ്പിള്‍ ഈ വര്‍ഷം മൂന്ന് ഐഫോണുകള്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th March 2015, 2:22 am
ഈ വര്‍ഷം മൂന്ന് ഐഫോണുകള്‍ ആപ്പിള്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. ഡിജിറ്റിമൈസാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ്, ഐഫോണ്‍ 6സി എന്നീ ഫോണുകള്‍ ആപ്പിള്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വിസ്‌ട്രോണിന്റെ സഹാത്തോടെയായിരിക്കും ഐഫോണ്‍ 6സി നിര്‍മിക്കുകയെന്നും ഫാക്‌സ്‌കോണും പെഗാട്രോണുമാകും 6എസ് ഫോണുകള്‍ നിര്‍മിക്കുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ജപ്പാന്‍ ഡിസ്‌പ്ലേയും ഷാര്‍പ്പ് എല്‍.ജി ഡിസ്‌പ്ലേയുമാകും ഐഫോണ്‍ 6എസ് പ്ലസ്, ഐഫോണ്‍ 6സി ഫോണുകള്‍ക്ക് ഉണ്ടാവുക.
ഡിസ്‌പ്ലേയും എല്‍.ജിയുമാകും ഐഫോണ്‍ 6എസ് ഫോണിന് പ്രത്യേകത. പുതിയ കാമാറ ടെക്‌നോളജിയും ഫോണിനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശക്തമായ ടച്ച് ടെക്‌നോളജിയും ആപ്പിള്‍ പുറത്തിറക്കുന്ന ഫോണുകള്‍ക്കുണ്ടാകും.