പെഗാസസിന് സമാനമായ 'സ്പൈവെയർ ആക്രമണം' ഉണ്ടാകും; ഐഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ആപ്പിൾ
national news
പെഗാസസിന് സമാനമായ 'സ്പൈവെയർ ആക്രമണം' ഉണ്ടാകും; ഐഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ആപ്പിൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th July 2024, 4:43 pm

ന്യൂദൽഹി: ഐഫോൺ ഉപയോക്താക്കൾക്ക് പെഗാസസിന് സമാനമായ ‘സ്പൈവെയർ ആക്രമണം’ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ആപ്പിൾ. ഇന്ത്യയുൾപ്പെടെ കുറഞ്ഞത് 98 രാജ്യങ്ങളിലെ ഐഫോൺ ഉപയോക്താക്കൾക്കാണ് ആപ്പിളിന്റെ മുന്നറിയിപ്പ്. 2021 മുതൽ, 150-ലധികം രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ആപ്പിൾ ഈ അറിയിപ്പുകൾ അയച്ചിരുന്നു.

നിങ്ങൾ ആരാണെന്നോ എന്താണെന്നോ നോക്കി ഓരോരുത്തരെയും ലക്ഷ്യമിട്ടുള്ള അക്രമണങ്ങളായിരിക്കും ഉണ്ടാകാൻ സാധ്യതയെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

എവിടെ നിന്നാണ് അറ്റാക്ക് വരുന്നതെന്ന് പറയാൻ കൃത്യമായി അറിയില്ലെങ്കിലും കമ്പനിക്ക് ആത്മവിശ്വാസം ഉണ്ടെന്നും ഗൗരവമായി തന്നെ വിഷയത്തെ ഉപയോക്താക്കൾ കാണണമെന്നും കമ്പനി അറിയിച്ചു.

2021 മുതൽ, ഈ ആക്രമണങ്ങൾ കണ്ടെത്തിയതിനാൽ കമ്പനി വർഷത്തിൽ ഒന്നിലധികം തവണ ഇത് വരെ ഭീഷണി അറിയിപ്പുകൾ അയച്ചിട്ടുണ്ട്.

2024 ഏപ്രിലിൽ, ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഐ ഫോൺ, ഐ പാഡ് എന്നിവയ്‌ക്കായുള്ള ആപ്പിളിൻ്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ, പ്രത്യേകിച്ച് സഫാരി ബ്രൗസറിൽ ഒന്നിലധികം കേടുപാടുകൾ കണ്ടെത്തിയിരുന്നു.

അക്രമണങ്ങൾക്ക് ദശലക്ഷക്കണക്കിന് ഡോളർ ചെലവാകുമെന്നും ആക്രമണം വളരെ കുറച്ച് ആളുകളെ കേന്ദ്രീകരിച്ചാണുണ്ടാവുക എന്നും ആപ്പിൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ യു.എസ് ആസ്ഥാനമായുള്ള കമ്പനി ഇന്ത്യയിലെ ഉപയോക്താക്കൾക്ക് സമാനമായ മുന്നറിയിപ്പുകൾ അയച്ചിരുന്നു.

Content Highlight: Apple warns iPhone users in 98 countries including India of Pegasus-like possible ‘spyware attack’