[]കാലിഫോര്‍ണിയ: ഏറെ നാളത്തെ ഊഹാപോഹങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ആപ്പിളിന്റെ വില കുറഞ്ഞ ഐ ഫോണുകള്‍ പുറത്തിറക്കി. പുതിയ ഫോണുകളായ ആപ്പിള്‍ ഐഫോണ്‍ 5എസ്, ആപ്പിള്‍ ഐഫോണ്‍ 5സി എന്നിവയാണ് പുറത്തിറക്കിയത്.[]
ചെവ്വാഴ്ച കാലിഫോര്‍ണി- യയിലെ സിലിക്കണ്‍ വാലിയില്‍ ആപ്പിളിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പുതിയ രണ്ട് മോഡലുകളും പുറത്തിറക്കിയത്. ഇന്ത്യയുലെയും ചൈനയിലെയും മൊബൈല്‍ മാര്‍ക്കറ്റുകള്‍ ലക്ഷ്യമാക്കിയാണ് ആപ്പിള്‍ പുതിയ മോഡലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ആപ്പിള്‍ ഐ ഫോണ്‍ 5ന്റെ പരിഷ്‌കരിച്ച പതിപ്പാണ് 5 എസ്. മികച്ച പ്രകടനം ഉറപ്പ് വരുത്തുന്ന ചിപ്പ്, പുതിയ ക്യാമറ , ഫോണിന്റെ സുരക്ഷ പൂര്‍ണ്ണമായും ഉറപ്പ് വരുത്തുന്ന ഫിംഗര്‍ ഐടി സംവിധാനം എന്നിവയാണ് പ്രധാന സവിശേഷതകള്‍.
ഫിംഗര്‍ പ്രിന്റ് സ്‌കാനിങ്ങ് സംവിധാനവുമായി ഇറങ്ങുന്ന ലോകത്തെ തന്നെ ആദ്യത്തെ ഫോണാണ് ഐ ഫോണ്‍ 5എസ്. പുതിയ ഐ ഫോണിന്റെ പ്രധാന സവിശേഷത അലുമിനിയത്തിന് പകരം പ്ലാസ്റ്റിക്കായ പോളി കാര്‍ബണേറ്റിലാണ് ഈ ഐഫോണ്‍ തീര്‍ത്തിരിക്കുന്നത് എന്നതാണ്.
2007ലാണ് ആപ്പില്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സജീവമാകുന്നത്. പ്രധാന എതിരാളികളായ സാംസങ്ങും മറ്റ് കമ്പനികളും ഗൂഗിളിന്റെ ആന്‍ഡ്രോയിട് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് വില കുറഞ്ഞ ഐ ഫോണുമായി വിപണി കീഴടക്കുന്നത് കണ്ടാണ് ആപ്പിളും ആ വഴിക്ക് നീങ്ങുന്നത്.
ആറ് കളറുകളിലാണ് 5സി ലഭ്യമാകുക. 16ജിബി മോഡലിന് ആപ്പിള്‍ 99ഡോളറും, 34ജിബി മോഡലിന് 199 ഡോളറുമാണ് ആപ്പിള്‍ പ്രഖ്യാപിച്ചിരിക്കുന്ന വില.
ഇത് ടെക് വിദഗ്ധരുടെ കണക്കുകൂട്ടല്‍ പ്രകാരം 300 ഡോളറിനും 400 ഡോളറിനും മധ്യേ (20,000 രൂപയ്ക്കും 27,000 രൂപയ്ക്കും മധ്യേ) ആയിരിക്കും ഇന്ത്യ പോലുള്ള സ്ഥലങ്ങളിലെ വില. ഐ ഫോണ്‍ 5 എസിന് 16 ജിബി മോഡലിന് 199 ഡോളറും 64 ജിബിക്ക് 399ഡോളറുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 20 ഓടെ രണ്ട് മോഡലുകളും അമേരിക്ക, ആസ്‌ട്രേലിയ, ചൈന, കാനഡ, ജര്‍മ്മനി, ജപ്പാന്‍, സിംഗപ്പൂര്‍, ബ്രിട്ടന്‍ എന്നിവടങ്ങളിലും ഈ വര്‍ഷമവസാനത്തോടെ മറ്റ് 100 രാജ്യങ്ങളിലും ലഭ്യമാവും. അടുത്തമാസത്തോടെ ഈ ഫോണുകള്‍ ഇന്ത്യയില്‍ ലഭ്യമാവുമെന്നാണ് കരുതുന്നത്.