കേടായ ഐ ഫോണുകള്‍ റിപ്പയര്‍ ചെയ്യുന്നതിനായി സ്വതന്ത്ര സ്ഥാപനങ്ങള്‍ക്ക് ഒറിജിനല്‍ സ്‌പെയര്‍ പാര്‍ട്‌സുകളും ടൂളുകളും റിപ്പയര്‍ ഗൈഡുകളും വില്‍ക്കാന്‍ ആപ്പിള്‍ നിര്‍മ്മാതാക്കളുടെ തീരുമാനം.
സ്‌ക്രീന്‍ പൊട്ടിയതും കത്തിപ്പോയ ചാര്‍ജിങ് പോര്‍ട്ടുകള്‍ നന്നാക്കാനുമടക്കം പ്രതിദിനം മില്ല്യണ്‍ കണക്കിന് ഉപഭോക്താക്കള്‍ കമ്പനിയെയും അംഗീകൃത ഏജന്‍സികളെയും സമീപിക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം. ആദ്യം അമേരിക്കയിലാവും ഇത് നടപ്പില്‍ വരുത്തുക. തുടര്‍ന്ന് മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.
അംഗീകൃത സര്‍വീസ് ഏജന്‍സികള്‍ക്ക് നല്‍കുന്ന അതേ വിലയില്‍ പുതിയ സ്ഥാപനങ്ങള്‍ക്ക് സ്‌പെയര്‍ പാര്‍ട്‌സുകള്‍ ആപ്പിള്‍ നല്‍കും. ഇത് ഉപഭോക്താക്കള്‍ക്ക് സര്‍വീസ് ചാര്‍ജിന്റെ കാര്യത്തില്‍ അനുകൂലമാകുമെന്നാണ് വിലയിരുത്തലുകള്‍.
തങ്ങളുടെ സേവനങ്ങളും ഉത്പന്നങ്ങളും കൂടുതല്‍ ജനകീയമാക്കുന്നതിലൂടെ കൂടുതല്‍ ആളുകളെ ആപ്പിള്‍ ഇക്കോസിസ്റ്റത്തിന്റെ ഭാഗമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
അംഗീകൃത പാര്‍ട്ണര്‍മാരാവാന്‍ വലിയ പര്‍ച്ചേസിങ് നടത്തണമെന്ന ആപ്പിളിന്റെ നിയമം ആളുകളെ റിപ്പയറിങ് മാര്‍ക്കറ്റില്‍ നിന്നും അകറ്റിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ