തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി രജിസ്ട്രേഡ് പാര്‍ട്ടികള്‍ക്ക്
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിപ്പിച്ചു.
ആര്‍.എം.പി.ക്ക് ഫുട്‌ബോള്‍ ചിഹ്നമാണ് അനുവദിച്ചിരിക്കുന്നത്. പി.സി ജോര്‍ജിന്റെ കേരള ജനപക്ഷ(സെക്കുലര്‍)ത്തിന് ആപ്പിള്‍ ചിഹ്നമാണ് അനുവദിച്ചിരിക്കുന്നത്.
അഖില കേരള തൃണമൂല്‍ പാര്‍ട്ടിക്ക് ഓട്ടോറിക്ഷയും ആര്‍.എസ്.പി.ബിക്ക് കത്തുന്ന ടോര്‍ച്ചുമാണ് ചിഹ്നം.
കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിന് ലാപ്ടോപ് ചിഹ്നമാണ് അനുവദിച്ചിരിക്കുന്നത്. ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് കുടില്‍ ആണ് ലഭിച്ചത്. കോവൂര്‍ കുഞ്ഞുമോന്റെ ആര്‍.എസ്.പി (ലെനിനിസ്റ്റ്-മാര്‍ക്സിസ്റ്റ്)ക്ക് മെഴുകുതിരിയാണ് ചിഹ്നം.
ഭാരതീയ നാഷണല്‍ ജനതാ ദളിന് പട്ടവും സ്വരാജ് ഇന്ത്യാ പാര്‍ട്ടിക്ക് വിസിലും
സെക്കുലര്‍ നാഷണല്‍ ദ്രാവിഡ പാര്‍ട്ടി (എസ്.എന്‍.ഡി.പി)ക്ക് കുട ചിഹ്നവുമാണ് അനുവദിച്ചിട്ടുള്ളത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Apple to PC George, football to RMP; The symbol was allotted for the elections