[]വലിയ സ്‌ക്രീനോടുകൂടിയ ഐപാഡും ഐഫോണും പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ആപ്പിള്‍ എന്നാണ് അറിയുന്നത്.
പരീക്ഷണ അടിസ്ഥാനത്തില്‍ ചില മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും വാര്‍ത്ത പറയുന്നു.[]
സ്മാര്‍ട് ഫോണ്‍ സ്‌ക്രീനിനേക്കാള്‍ 4 ഇഞ്ച് കൂടുതലുള്ള സ്‌ക്രീനാണ് ആപ്പിള്‍ പുതിയ മോഡലില്‍ പരീക്ഷി ക്കാനൊരുങ്ങുന്നത്. എന്നാല്‍ ടാബ്ലറ്റില്‍ ഇത് 13 ഇഞ്ചിന് മുകളിലേക്ക് പോവുകയുമില്ല.
സ്‌ക്രീനിന് വലുപ്പക്കൂടുതലുള്ള ഫോണുകളോടും ഐപാഡുകളോടുമാണ് ആളുകള്‍ ഇപ്പോള്‍ താത്പര്യമെന്നും അതിനാലാണ് ഇത്തരമൊരു പരീക്ഷണത്തിന് ആപ്പിള്‍ മുതിരുന്നതെന്നും കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നു.
ഗാലക്‌സി എസ് ഫോണിന്റെ വലുപ്പം 5 ഇഞ്ച് ആയിരുന്നു. 4 ഇഞ്ച് വലുപ്പമുണ്ടായിരുന്ന ഐ ഫോണിന് കഴിഞ്ഞ വര്‍ഷം മുതല്‍ ആപ്പിള്‍ 0.5 ഇഞ്ച് കൂട്ടിയിരുന്നു.
ആപ്പിള്‍ ഐപാഡില്‍ 9.7 ഇഞ്ചും ഐപാഡ് മിനിക്ക് 7.9 ഇഞ്ച് വലുപ്പവുമാണ് ഉണ്ടാവുക. 2014 ഓടുകൂടി ഈ മോഡല്‍ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.