| Sunday, 20th December 2020, 3:23 pm

കൊവിഡില്‍ വിറച്ച് ആപ്പിള്‍; വിവിധ നഗരങ്ങളിലെ ഷോപ്പുകള്‍ അടച്ചുപൂട്ടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്‍ ഫ്രാന്‍സിസ്‌കോ: വിവിധ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെ റീട്ടെയ്ല്‍ ഷോപ്പുകള്‍ അടച്ചൂപൂട്ടി ആപ്പിള്‍. കാലിഫോര്‍ണിയ, ലോസ് ഏഞ്ചല്‍സ്, ലണ്ടന്‍ തുടങ്ങി വിവിധ നഗരങ്ങളിലെ ഷോപ്പുകളാണ് ആപ്പിള്‍ താല്‍ക്കാലികമായി അടച്ചിടുന്നത്.

ലോസ് ഏഞ്ചല്‍സിലെ മുഴുവന്‍ ഷോപ്പുകളും അടച്ചുപൂട്ടുകയാണെന്ന് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ആപ്പിളിന്റെ പ്രധാന വിപണന നഗരങ്ങളിലൊന്നായ കാലിഫോര്‍ണിയയിലെ ഷോപ്പുകളും അടക്കുകയാണെന്ന് കമ്പനി അറിയിച്ചത്. എന്നായിരിക്കും ഷോപ്പുകള്‍ തുറക്കുകയെന്ന് ആപ്പിള്‍ അറിയിച്ചിട്ടില്ല.

ക്രിസ്തുമസ് സമയത്തെ അവധിക്കാല ഷോപ്പിംഗ് ആപ്പിളിന് ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന സമയങ്ങളിലൊന്നാണ്. 100 ബില്യണ്‍ ഡോളര്‍ വില്‍പന ലക്ഷ്യമിട്ടായിരുന്നു ഐഫോണ്‍ 12, ഐപാഡ്, ആപ്പിള്‍ വാച്ചുകള്‍ എന്നീ പുതിയ എഡിഷനുകളുമായി ആപ്പിളെത്തിയത്. എന്നാല്‍ ഇപ്പോള്‍ അടച്ചുപൂട്ടലിലേക്ക് നീങ്ങേണ്ടി വന്നത് ഈ വിപണി പ്രതീക്ഷകളെ സാരമായി ബാധിക്കും.

കൊവിഡിനെ തുടര്‍ന്ന് ഇതാദ്യമായാണ് ആപ്പിളിന് ഒരേസമയം ഇത്രയും പ്രദേശങ്ങളില്‍ ഷോപ്പുകള്‍ അടച്ചിടേണ്ടി വരുന്നത്.

കഴിഞ്ഞ ആഴ്ചകളിലായി കൊവിഡ് വ്യാപനം ഏറ്റവും ശക്തമാകുന്ന അമേരിക്കയിലെ നഗരമാണ് കാലിഫോര്‍ണിയ. 18 ലക്ഷം പേര്‍ക്കാണ് ഇതുവരെ ഇവിടെ കൊവിഡ് ബാധിച്ചിട്ടുള്ളത്. ശനിയാഴ്ച മാത്രം 43,608 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 272 പേര്‍ കൂടി കഴിഞ്ഞ ദിവസം മരിച്ചതോടെ കാലിഫോര്‍ണിയയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22,000 കടന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Apple temporaily shuts all retail stores in California, London surging Covid cases

We use cookies to give you the best possible experience. Learn more