ബങ്കളൂരു: ആപ്പിള്‍ പുതിയ ഐ ഫോണ്‍,ഐ പാഡ് മോഡലുകള്‍ മാര്‍ച്ചില്‍ വിപണിയില്‍ ഇറക്കുന്നു. മാര്‍ച്ച് പകുതിയോടുകൂടിയായിരിക്കും വിപണിയിലെത്തിക്കുക.
“ഐ ഫോണ്‍ 5എസ്ഇ” എന്ന പേരു നല്‍കിയിരിക്കുന്ന 4 ഇഞ്ച് ഐ ഫോണ്‍, “ഐപാഡ് എയര്‍” എന്നിവയാണ് വിപണിയില്‍ എത്തുന്നത്. പക്ഷേ, മുന്‍കൂര്‍ ഓര്‍ഡറുകള്‍ ഏര്‍പ്പെടുത്തില്ല.
ഐഫോണ്‍ ഹാര്‍ഡ്‌വെയര്‍ അപ്‌ഗ്രേഡുകള്‍ ത്വരിതപ്പെടുത്തുന്നരീതിയിലാണ് പുതിയ 4ഇഞ്ച് ഐ ഫോണ്‍ 5എസ്ഇ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഐ ഫോണ്‍6 ഓ 6പ്ലസ്സോ ഉപയോഗിക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗത ലഭ്യമാകും.
ഏതായാലും 4ഇഞ്ച് ഐ ഫോണ്‍ 5എസ്ഇ വിപണി കീഴടക്കും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആപ്പിള്‍ ഐപ്പാഡായ “ഐപാഡ് എയര്‍”്‌ന്റെ കൂടുതല്‍ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് പുറത്തുവിട്ടിട്ടില്ല.