|

ഇന്ത്യയില്‍ ആപ്പിളിന്റെ ഷോറൂമുകള്‍ തുറന്നേക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഐഫോണിന്റേയും ഐപാഡിന്റേയും പ്രായോജകരായ ആപ്പിള്‍ ഇന്ത്യയില്‍ ഷോറൂം തുറന്നേക്കാം. തങ്ങളുടെ തീരുമാനത്തോട് ഇന്ത്യ അനുഭാവം പ്രകടിപ്പിച്ചാല്‍ ഷോറൂം തുറക്കുമെന്ന് ആപ്പിളിന്റെ സീനിയര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പറഞ്ഞു.[]

ഇന്ത്യയില്‍ ഷോറൂം തുറക്കുന്നതിലൂടെ ആപ്പിളിന് ലോകത്തിലെ ഏറ്റവും മികച്ച കമ്പനിയായി ഉയരുവാന്‍ കഴിയും. 30 ശതമാനം ലോക്കല്‍ സോഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടുത്തിയാല്‍ ഐ.ടി ഓപ്പറേഷന്‍ ഇന്ത്യയില്‍ നടത്താന്‍ കഴിയും. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ അനുമതി കിട്ടിയാല്‍ കാര്യങ്ങള്‍ എളുപ്പമാവുമെന്നും എക്‌സിക്യൂട്ടീവുകള്‍ പറഞ്ഞു.

സാമ്പ്രദായികമായി, ഇന്ത്യയില്‍ ആപ്പിളിന് മാര്‍ക്കറ്റ് കുറവാണ്. എന്നാല്‍ കുറച്ച് മാസങ്ങള്‍ കഴിഞ്ഞ് ആപ്പിള്‍ പുതിയ പ്രോഡക്ട് ലോഞ്ച് ചെയ്താല്‍ അതിന് ഇന്ത്യയില്‍ മാര്‍ക്കറ്റ് ഉണ്ടാകുമെന്ന് ആപ്പിള്‍ കമ്പനി കണക്ക് കൂട്ടുന്നു. ആപ്പിളിന്റെ സി.ഇ.ഒ ടിം കുക്ക് ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു.

.