| Friday, 7th November 2014, 10:19 am

ആപ്പിള്‍ ഗ്ലാസ് ഫ്രീ 3ഡി ഡിസ്‌പ്ലേ ഐ ഫോണ്‍ നിര്‍മിക്കുന്നു ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗ്ലാസ് ഫ്രീ 3ഡി ഡിസ്‌പ്ലേയുള്ള ഐഫോണ്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ് ആപ്പിള്‍. ആദ്യമായാണ് ആപ്പിള്‍ ഒരു ഉല്‍പ്പന്നത്തില്‍ 3ഡി വിദ്യ പ്രയോഗിക്കാനൊരുങ്ങുന്നത്. എകണോമിക് ഡെയ്‌ലിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഐഫോണില്‍ 2ഡി സിസ്‌പ്ലേയില്‍ നിന്ന് 3ഡി ഡിസ്‌പ്ലേയിലേക്കുള്ള മാറ്റം വളരെ വിഷമകരമാണ്. ആറ് വര്‍ഷം മുന്‍പ് സ്റ്റീരിയോ സ്‌കോപ്പിക് 3ഡി ഡിസ്‌പ്ലേ ചില സ്വകാര്യ ഉപകരണങ്ങളില്‍ ആപ്പിള്‍ പ്രയോഗിച്ചിരുന്നു.

ആപ്പിള്‍ 3ഡി ടെക്‌നോളജി കമ്പനിയുമായി ബന്ധപ്പെട്ട് കഴിഞ്ഞെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ നവംബറിലാണ് 3ഡി ഐഫോണിന്റെ നിര്‍മാണത്തിന്റെ പ്രാരംഭ പ്രവൃത്തികള്‍ തുടങ്ങിയത്.

ഈ വര്‍ഷം ആദ്യത്തോടെ സ്റ്റീരിയോ വിഷന്‍ ക്യാമറ സംവിധാനമുള്ള ഫയര്‍ ഫോണ്‍ ആമസോണ്‍ പുറത്തിറക്കിയിരുന്നു.

ആപ്പിള്‍ അടുത്തിടെ പുറത്തിറക്കിയ ഐഫോണുകള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഫോണ്‍ തനിയെ വളയുന്നു, ഫോണില്‍ മുടി കുടുങ്ങുന്നു തുടങ്ങിയ പരാതികളാണ് ഫോണിനെതിരെ ഉയര്‍ന്നിരുന്നത്. ഒട്ടേറെ പേര്‍ ഫോണ്‍ വളയുന്നതിന്റെയും ഫോണില്‍ മുടി കുടുങ്ങുന്നതിന്റെയും വീഡിയോകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more