[]ന്യൂദല്‍ഹി: ടാബ് ലറ്റ് കമ്പ്യൂട്ടര്‍ശ്രേണിയിലെ ഏറ്റവും പുതിയ രണ്ട് മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കി. റെറ്റിന ഡിസ്‌പ്ലെയോട് കൂടിയ ഐ പാഡ് എയര്‍, ഐ പാഡ് മിനി എന്നീ മോഡലുകളാണ് ആപ്പിള്‍ ചൊവ്വാഴ്ച വിപണിയിലിറക്കിയത്.
മുന്‍ഗാമിയായ ഐപാഡ് 4നേക്കാള്‍ ഒരുപാട് സവിശേഷതകളുമായാണ് ഐ.പാഡ് മിനി രംഗത്തെത്തിയിരിക്കുന്നത്. ഏറ്റവും കനം കുറഞ്ഞ ഫുള്‍ സൈസഡ് ടാബ് ലെറ്റ് എന്ന അവകാശ വാദവുമായി പുറത്തിറങ്ങുന്ന ഐ പാഡ് എയറിന്റെ തൂക്കം ഒരു പൗണ്ടാണ്.
64 ബിറ്റ് എ 7 ചിപ്പും എം 7 കോ പ്രൊസസറുമാണ് ഐ പാഡി എയറിലുള്ളത്. 9.7 ഇഞ്ച് റെറ്റിന സ്‌ക്രീനാണ് മറ്റൊരു പ്രത്യേകത. ഫയലുകള്‍ തുറക്കുന്നതിനും ഗ്രാഫിക്‌സ് റെന്‍ഡറിങ്ങിനും ഐ പാഡ് 4നേക്കാള്‍ രണ്ടിരട്ടി വേഗത വാഗ്ദാനം ചെയ്യുന്നു.
5എം.പി റിയര്‍ ഐ സൈറ്റ് ക്യാമറയോടു കൂടിയ ഐ പാഡ് എയറില്‍ ആപ്പിളിന്റെ തന്നെ ഐ.ഒ.എസ് 7 ഓ്പ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ ഐ പാഡ് എയര്‍ മാര്‍ക്കറ്റില്‍ ലഭ്യമാവും.
499 ഡോളര്‍, 599 ഡോളര്‍, 699 ഡോളര്‍, 799 ഡോളര്‍ എന്നിങ്ങനെയാണ് വിവിധ മോഡലുകളുടെ വില. റെറ്റിന ഡിസ്‌പ്ലെയോട് കൂടിയ ഐ പാഡ് മിനി സില്‍വര്‍, സ്‌പേയ്‌സ് ഗ്രെ കളറില്‍ ലഭ്യമാവും.
ഐ.ഒ.എസ് 7 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 2ജി, 3ജി, 4ജി, ബ്ലൂടൂത്ത്, വൈ-ഫൈ കണക്ടിവിറ്റി സേവനങ്ങളോട് കൂടിയതാണ് പുതിയ ടാബ് ലെറ്റ്.