മുമ്പത്തെ വേര്‍ഷനില്‍ നിന്ന് സവിശേഷമായ വ്യത്യാസമൊന്നും പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ഐഫോണ്‍ 5സിയ്ക്കില്ല. പക്ഷേ രണ്ടും ഒന്നാണെന്ന അര്‍ത്ഥം അതിനില്ല. ആപ്പിളിന്റെ പുതിയ ഐ.ഒ.എസ് ഓപ്പറേറ്റിങ് സിസ്റ്റത്തോടെയാണ് ഇതിന്റെ വരവ്. എ.ഒ.എസ് 7ന്റെ പാരാലാക്‌സ് എഫക്ടോടെയുള്ള സൂപ്പര്‍ബ് റെറ്റിന ഡിസ്‌പ്ലേയാണ് ഇതിന്റേത്.
[]ആപ്പിള്‍ കുടുംബത്തിലെ ആദ്യ ബഡ്ജറ്റ് സ്്മാര്‍ട്‌ഫോണും വ്യത്യസ്ത നിറങ്ങളില്‍ വരുന്ന ഏക ഫോണും ആണ് ഐഫോണ്‍ 5സി.
ഡിസൈന്‍:
മറ്റേത് ഐഫോണിനെക്കാള്‍ കൂടുതല്‍ കളര്‍ഫുള്‍ ആണ് ഐഫോണ്‍ 5സി. ബ്ലാക്ക്, വൈറ്റ്, പിങ്ക്, യെല്ലോ, ബ്ലൂ, ഗ്രീന്‍ തുടങ്ങിയ വിപുലമായ നിറങ്ങളില്‍ ലഭ്യമാകുന്ന 5സിയിലെ വെള്ള നിറം മാത്രമാണ് കുറച്ച് ഗൗരവമേറിയത്.
അതാകും ഇതിന്റെ ഏറ്റവും വലിയ പ്രശ്‌നം. എന്തെന്നാല്‍ എല്ലാവര്‍ക്കും ഈ ഫോണ്‍ വേണം എന്നാല്‍ നിറത്തിന്റെ ബഹളമാണ് പലരെയും പിന്തിരിപ്പിക്കുന്നത്.
ഐഫോണ്‍ 5സി തിന്‍ ആന്റ് ലൈറ്റ് ആണ്. പ്ലാസ്റ്റിക് ആണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും ഒട്ടും ചീപ്പ് ആണെന്നോ ബലമില്ലാത്തതാണെന്നോ തോന്നാത്ത രീതിയാണ് നിര്‍മ്മാണത്തില്‍ ആപ്പിള്‍ അവലംബിച്ചിരിക്കുത്.
മറ്റേതെങ്കിലും നിര്‍മ്മാതാക്കള്‍ ഇത്രയും മനോഹരമായി പ്ലാസ്റ്റിക് ബോഡി ഉണ്ടാക്കിയിട്ടുണ്ടൊ എന്ന് തന്നെ സംശയമാണ്. സോളിഡ് രൂപത്തിലുള്ള ഈ ഡിവൈസില്‍ തട്ടുമ്പോള്‍ മാത്രമാണ് അത് പ്ലാസ്റ്റിക് ആണെന്ന തോന്നുകയുള്ളു.
എഫോണ്‍ 5 വിലെ സര്‍ക്കിള്‍ രൂപത്തിലുള്ള വോള്യം ബട്ടണിന് പകരം ദീര്‍ഘചതുരത്തിലുള്ള വോള്യം ബട്ടണ്‍ ആണ് 5സിയുടേത്. ഏകവ്യത്യാസം സ്്പീക്കര്‍ ജാലകപ്പണിയ്ക്ക് പകരമായി മുകളില്‍ നാല് ദ്വാരങ്ങള്‍ ആണ് ഉള്ളതെന്നതാണ്.
ചെവിയില്‍ ഫിറ്റായിരിയ്ക്കുന്ന തരത്തിലുള്ള ന്യൂ റെയ്ഞ്ച് ഹെഡ്‌ഫോണ്‍ ആണ് ഈ ഐഫോണുകള്‍ അവതരിപ്പിക്കുന്നത്. സൗണ്ട് ക്വാളിറ്റിയില്‍ മുമ്പത്തേതിനേക്കാള്‍ വലിയ മാറ്റമൊന്നും പ്രകടമല്ല.
പെര്‍ഫോര്‍മന്‍സ്:
യഥാര്‍ത്ഥത്തില്‍ ഐഫോണ്‍ 5സി ഐഫോണ്‍ 5 തന്നെയാണ്. പക്ഷേ പുതിയ ബോഡിയാണെന്ന് മാത്രം. അതായത് പുതിയ കുപ്പിയിലെ പഴയ വീഞ്ഞ്.
മുമ്പത്തെ വേര്‍ഷനില്‍ നിന്ന് സവിശേഷമായ വ്യത്യാസമൊന്നും പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ഐഫോണ്‍ 5സിയ്ക്കില്ല. പക്ഷേ രണ്ടും ഒന്നാണെന്ന അര്‍ത്ഥം അതിനില്ല. ആപ്പിളിന്റെ പുതിയ ഐ.ഒ.എസ് ഓപ്പറേറ്റിങ് സിസ്റ്റത്തോടെയാണ് ഇതിന്റെ വരവ്.
എ.ഒ.എസ് 7ന്റെ പാരാലാക്‌സ് എഫക്ടോടെയുള്ള സൂപ്പര്‍ബ് റെറ്റിന ഡിസ്‌പ്ലേയാണ് ഇതിന്റേത്. സ്‌ക്രീന്‍ പുതിയതല്ലെങ്കില്‍ക്കൂടിയും യാത്രയില്‍ വീഡിയോ എടുക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് എക്‌സലന്റ് ഓപ്ഷന്‍ ആണ് 5സി.
പാട്ട് കേള്‍ക്കുകയാണെങ്കില്‍ എക്‌സ്‌റ്റേര്‍ണല്‍ സ്പീക്കറിന്റെ ആവശ്യമില്ലാത്തവിധം മികച്ച സൗണ്ട് ക്വാളിറ്റിയാണ് ഇതിന്റേത്. ലോ ലൈറ്റില്‍ പോലും പ്രവര്‍ത്തിക്കുന്ന വിപണിയിലെ ഏറ്റവും മികച്ച 8എം.പി ഐസൈറ്റ് ക്യാമറയാണ് 5സിയുടേത്.
ഏത് സാഹചര്യത്തിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വളരെ കുറച്ച് ഫോണ്‍ ക്യാമറകളെ ഉള്ളു. പക്ഷേ ഈ സവിശേഷതയും ഐഫോണ്‍ 5 ലേത് തന്നെയാണെന്നതാണ് വസ്തുത.
ഫേസ് ടൈമിലേക്കുള്ള എച്ച്.ഡി യുടെ അഡീഷന്‍ ആണ് യഥാര്‍ത്ഥത്തില്‍ പുതിയതെന്ന് പറയാനുള്ളത്. അത് വളരെ മികച്ചതുമാണ്.
സുഹൃത്തുക്കളോടും കുടുംബത്തോടും ഏറെ നേരം ബന്ധപ്പെട്ടിരിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരെ പുതിയ തലത്തിലേക്കെത്തിക്കും വിധമാണ് ഈ ഫേസ് ടൈം എച്ച്.ഡി ക്യാമറ വികസിപ്പിച്ചിരിക്കുന്നത്.
മുമ്പത്തേക്കാള്‍ ഫാസ്റ്റായ ബ്രൗസിങ് ആണ് 5സി പ്രദാനം ചെയ്യുന്നതെന്നതുകൊണ്ട് തന്നെ മനോഹരമായ ഇന്റര്‍നെറ്റ് എക്‌സ്പീരിയന്‍സ് ആണ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നത്.
ഐഫോണ്‍ 4നേക്കാള്‍ മികച്ചതും ഏറെ നേരം നീണ്ട് നില്‍ക്കുന്നതുമായ മികച്ച ബാറ്ററി ബാക്കപ്പാണ് ഇതിന്റേത്. അമിതമായി ഇന്റര്‍നെറ്റ് ഉപയോഗിച്ചില്ലെങ്കില്‍ ഏതാണ്ട് 12 മണിക്കൂറോളം ബാറ്ററി ലൈഫ് നില്‍ക്കും.
ഐഫോണ്‍ 5സി എല്ലാം കൊണ്ടും മികച്ചതാണ്. അതിന്റെ നിറം മാത്രം എല്ലാവരെയും ഒന്ന് പിന്തിരിപ്പിക്കുമായിരിക്കും. പക്ഷേ ഒന്നുണ്ട് ഐഫോണ്‍ 5 ന് പുതിയ വസ്ത്രരം ഇട്ടതുതന്നെയാണ് ഐ ഫോണ്‍ 5 സി എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
ഐഫോണ്‍ 5സിയുടെ പ്രത്യേകതകള്‍:
വണ്‍ ജി.ബി റാമോടുകൂടിയ എ6 ചിപ്പിനാല്‍ അവതരിപ്പിക്കുന്നതാണ് ഈ ഫോര്‍ ഇഞ്ച് റെറ്റിന ഡിസ്‌പ്ലേയുടെ ഐ.ഒ.എസ് 7 ഫോണ്‍.
8എം.പി റിയര്‍ ക്യാമറ, ഫേസ് ടൈം എച്ച്.ഡി ക്യാമറ തുടങ്ങിയ സവിശേഷതകളോടെയുള്ള ഫോണിന്റെ ഭാരം 132 ഗ്രാം ആണ്. 16,32 ജി.ബി വേര്‍ഷനിലും ഈ ഫോണ്‍ ലഭിയ്ക്കും.
3ജി, 100എം.ബി.പി.എസ് എല്‍.ടി.ഇ, വൈഫൈ, ബ്ലൂടൂത്ത് തുടങ്ങിയ ഒട്ടുമിക്ക കണക്ടിവിറ്റി സൗകര്യങ്ങളും 5സിയില്‍ ലഭ്യമാണ്. ആപ്പിള്‍ ഐഫോണ്‍ 5സിയുടെ വില:41,900 രൂപ