ന്യൂദല്‍ഹി : ആപ്പിള്‍ ഐഫോണിന്റെ പഴയ പ്രൗഢി ഇപ്പോഴില്ലെങ്കിലും ഒരു ഐഫോണ്‍ കിട്ടിയാല്‍ തരക്കേടില്ല എന്ന് കരുതന്നവരായിരിക്കും മിക്കവരും. അക്കൂട്ടര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. 9,999 രൂപയ്ക്ക് ആപ്പിള്‍ ഐഫോണ്‍ എത്തുന്നു. 19,999 രൂപയാണ് നിലവിലെ ഐഫോണിന്റെ വില എന്നുകൂടി ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.[]
അവിശ്വസനീയമെന്ന് തോന്നാം, പക്ഷേ സംഗതി സത്യമാണ്. ആപ്പിളിന്റെ ഐഫോണ്‍ 3ജിഎസ്സിന് വിലവെറും 9,999 രൂപയാണ്. എയര്‍സെല്ലാണ് കുറഞ്ഞ രൂപയ്ക്ക് ആപ്പിള്‍ ഐഫോണ്‍ ഇന്ത്യയിലെത്തിക്കുന്നത്.
എന്നാല്‍ ചുമ്മാ 9,999 രൂപയും കൊടുത്ത് ഐഫോണും കൊണ്ട് വീട്ടില്‍ പോകാമെന്ന് കരുതിയെങ്കില്‍ തെറ്റി. മുന്‍കൂറായി 3000 രൂപ നല്‍കിയാല്‍ മാത്രമേ സംഗതി കൈയ്യില്‍ കിട്ടുകയുള്ളൂ. എങ്കിലും നഷ്ടമല്ല 9,999 രൂപയൊടൊപ്പം അധികമായി 3000 രൂപ നല്‍കണമെന്നേയുള്ളൂ.
3ജി കണക്ഷന് 12 മാസത്തേക്ക് 2 ജിബി അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ബ്രൗസിങ് , 2ജി കണക്ഷന് 1000 മിനുട്ട് ലോക്കല്‍, നാഷണല്‍ കോളുകള്‍, 2500 ലോക്കല്‍, നാഷണല്‍ എസ്.എം.എസ് എന്നിവയും എയര്‍സെല്‍ തങ്ങളുടെ കസ്റ്റമേഴ്‌സിന് ഒരുക്കുന്നുണ്ട്.
എന്നാല്‍ ഈ പ്ലാനെല്ലാം എയര്‍സെല്ലിന്റെ പോസ്റ്റ് പെയ്ഡ് കണക്ഷനില്‍ മാത്രമേ ലഭ്യമാകൂ എന്നാണ് അറിയുന്നത്. 3ജി കണക്ഷനാണ് കൂടുതല്‍ ഓഫറുകളെങ്കിലും സാമാന്യം ഭേദപ്പെട്ട പ്ലാനാണ് എയര്‍സെല്‍ തന്റെ 2 ജി കസ്റ്റമേര്‍സിനും ഒരുക്കിയിരിക്കുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍ ഒരു പതിനായിരം രൂപയും എയര്‍സെല്‍ പോസ്റ്റ് പെയ്ഡ് കണക്ഷനുമുണ്ടെങ്കില്‍ ആളുകളുടെ മുന്നില്‍ സ്റ്റാറാവാമെന്ന് ചുരുക്കം.