| Saturday, 13th October 2012, 4:53 pm

ആപ്പിള്‍ ഐപാഡ് മിനി ഒക്ടോബര്‍ 23 ന് വിപണിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ആപ്പിളിന്റെ ഐപാഡ് മിനി ഒക്ടോബര്‍ 23ന് വിപണിയിലെത്തും. ഇതോടെ ഏഴിഞ്ച് ടാബ്‌ലറ്റ് വിപണിയിലേക്ക് ഐപാഡ് മിനിയുമായി ആപ്പിള്‍ എത്തും. 2010 ല്‍ ആപ്പിള്‍ അവതരിപ്പിച്ച ഐപാഡിന്റെ വലിപ്പം 9.7 ഇഞ്ചാണ്.

സ്‌ക്രീന്‍ വലിപ്പം കുറഞ്ഞ ഐപാഡുമായി ആപ്പിള്‍ അവതരിപ്പിക്കുമെന്ന് മുമ്പ് പല തവണ അഭ്യൂഹം പരന്നിരുന്നെങ്കിലും അത് ഇതുവരെ യാഥാര്‍ഥ്യമായില്ല.[]

199 ഡോളര്‍ മുതല്‍ വിലയുള്ള ഗൂഗിള്‍ നെക്‌സസ് 7, ആമസോണിന്റെ കിന്‍ഡ്ല്‍ ഫയര്‍ എന്നിവയോട് മത്സരിക്കാന്‍ പാകത്തിലായിരിക്കും ഐപാഡ് മിനി വിപണിയില്‍ എത്തുക.

അതേസമയം, ഐപാഡ് മിനിയിലെ സാങ്കേതിക വിദ്യകളും സവിശേഷതകളും സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഐപാഡിനേക്കാള്‍ കൂടുതല്‍ മെലിഞ്ഞതും വലുപ്പം കുറഞ്ഞതുമായിരിക്കും മിനിയെന്ന് തര്‍ക്കമില്ല.

ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്‌പ്ലേ ആയിരിക്കും മിനിയ്ക്കുള്ളത്. കൂടുതല്‍ വിവരങ്ങള്‍ മിനി പുറത്തിറക്കുന്ന ചടങ്ങിലായിരിക്കും ആപ്പിള്‍ വെളിപ്പെടുത്തുക. അതേസമയം, മൈക്രോസോഫ്റ്റിന്റെ സ്വപ്ന പദ്ധതിയായ സര്‍ഫേസ് ടാബ്‌ലറ്റിന്റെ വിലയ്ക്കു തന്നെ ഐപാഡ് മിനിയും വിപണിയിലെത്തുമെന്നാണ് അഭ്യൂഹം.

We use cookies to give you the best possible experience. Learn more