| Monday, 5th February 2018, 9:41 am

ബജറ്റിനു പിന്നാലെ ആപ്പിള്‍ ഐഫോണുകള്‍ക്ക് വില കൂടും; എന്നാല്‍ ഈ ഐഫോണിനെ ഇതൊന്നും ബാധിക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐഫോണ്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ദു:ഖ വാര്‍ത്ത. ഇന്ത്യന്‍ വിപണിയിലെത്തുന്ന ഐഫോണുകള്‍ക്ക് ഇനി വില വര്‍ധിക്കും.

കേന്ദ്ര ബജറ്റില്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നികുതി വര്‍ധിപ്പിച്ചിരുന്നു. 15 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ആപ്പിള്‍ ഐഫോണുകളുടെ വില 3 ശതമാനമായി വര്‍ധിപ്പിച്ചത്. എന്നാല്‍ ഐഫോണ്‍ എസ്.ഇ ഫോണുകള്‍ക്ക് വില വര്‍ധിക്കില്ല.

ഐഫോണ്‍ എസ്.ഇ അസംബ്ലിള്‍ ചെയ്യുന്ന കമ്പനിയുമായി ഇന്ത്യക്ക് കരാറുള്ളതുകൊണ്ടാണിത്.

രണ്ട് സ്‌റ്റോറേജ് കപ്പാസിറ്റിയാണ് ഐഫോണ്‍ എസ്.ഇയുടെ പ്രത്യേകത. 32 ജിബിയുടെ ഫോണിന് 26000 രൂപയും 128 ജി.ബിയുടെ ഫോണിന് 35000 രൂപയുമാണ് വില.

We use cookies to give you the best possible experience. Learn more